HOME
DETAILS
MAL
ഒളിവില്‍ പാര്‍പ്പിച്ച എം.എല്‍.എമാരെ കാണാന്‍ ശശികല കൂവത്തൂരില്‍
backup
February 11 2017 | 11:02 AM
ചെന്നൈ: മന്ത്രിസഭാ രൂപീകരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തെഴുതിയതിന് പിന്നാലെ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി,കെ ശശികല എംഎല്‍എമാരെ കാണാനായി കൂവത്തൂരിലെത്തി.
128 എം.എല്‍.എമാരാണ് നിലവില്‍ കൂവത്തൂരിലുള്ളതെന്ന് അണ്ണാ.ഡി.എം.കെ വൃത്തങ്ങള്‍ അറിയിച്ചു. കൂവത്തൂരിലെ ഗോള്‍ഡന്‍ ബേയ് റിസോര്‍ട്ടില്‍ വെച്ചാണ് ശശികല എം.എല്‍.എമാരുമായി കൂടിക്കാഴ്ച്ച നടത്തുക. ആവശ്യമെങ്കില്‍ ഇന്ന് വൈകുന്നേരത്തിനകം തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ഗവര്‍ണറുടെ മുന്നില്‍ അവതരിപ്പിക്കാനാണ് ശശികലയുടെ നീക്കം.
ഇവരെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാനും പിന്തുണ ശക്തിപ്പെടുത്താനുമാണ് ശശികല കൂവത്തൂരിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."