അലിഗഡ്, ബനാറസ് മാതൃകയില്‍ ക്രിസ്ത്യന്‍ സര്‍വകലാശാല രൂപീകരിക്കുമെന്ന് ന്യൂനപക്ഷ കമ്മിഷന്‍
ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷ സര്‍വകലാശാലകളുടെ പ്രത്യേക സ്വഭാവം കേന്ദ്രസര്‍ക്കാര്‍ എടുത്തുകളയാനുള്ള നീക്കം നടത്തിവരുന്നതിനിടെ ക്രിസ്ത്യന്‍ സര്‍വകലാശാല സ്ഥാപിക്കുമെന്ന് ദേശീയ ന്യൂനപക്ഷകമ്മിഷന്‍.
ബനാറസ് ഹിന്ദു സര്‍വകലാശാല, അലിഗഡ് മുസ്‌ലിം സര്‍വകലാശാല എന്നീ മാതൃകയില്‍ ക്രിസ്ത്യന്‍ സര്‍വകലാശാല സ്ഥാപിക്കുമെന്ന് ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ സൈദ് ഹസന്‍ രിസ്‌വിയാണ് പറഞ്ഞത്. ക്രൈസ്തവ സമൂഹത്തിന്റെ ദീര്‍ഘകാലമായ ആവശ്യമാണ് പ്രത്യേക സര്‍വകലാശാലയെന്നും അതുസ്ഥാപിക്കുന്നതിനുള്ള ശുപാര്‍ശകള്‍ തയാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സര്‍വകലാശാലയുടെ ഘടനയോ പ്രവേശനമാനദണ്ഡങ്ങളോ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്മിഷന്‍ പുറത്തുവിട്ടില്ല.
കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലുള്ള ശുപാര്‍ശപാര്‍ലമെന്റിന്റെ മുമ്പാകെ ചര്‍ച്ചയ്ക്കു വയ്ക്കുമെന്ന് ഹസന്‍ രിസ്‌വി അറിയിച്ചു. രാജ്യത്ത് തങ്ങള്‍ക്കായി ന്യൂനപക്ഷപദവിയുള്ള സവര്‍വകലാശാല സ്ഥാപിക്കണമെന്ന ക്രിസ്ത്യന്‍ സംഘടനകളുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ബനാറസ്, അലിഗഡ് സര്‍വകാശാലകളുടെ പേരുകളില്‍ മതം ചേര്‍ക്കേണ്ടതില്ലെന്ന് യൂനിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മിഷന്‍ (യു.ജി.സി) കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാരിനോടു ശുപാര്‍ശചെയ്തിരുന്നു. അലിഗഡ്, ജാമിഅ മില്ലിയ്യ സര്‍വകാശാലകളുടെ ന്യൂനപക്ഷപദവി എടുത്തുകളയാനുള്ള സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്യുന്ന ഹരജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് ന്യൂനപക്ഷകമ്മിഷന്റെ പുതിയ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."