ദോക്ലാം തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈന
ബീജിങ്: ദോക്ലാം പ്രദേശത്തിന് അവകാശവാദവുമായി പീപ്പിള്‍ ലിബറേഷന്‍ ആര്‍മി രംഗത്ത്. ദോക്ലാം മേഖലയില്‍ ചൈനയുടെ കടന്നുകയറ്റത്തെ അപലപിച്ച് ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് ചൈനയുടെ പ്രതികരണം. ദോക്ലാം തങ്ങളുടെ ഭാഗമാണെന്നും ഇന്ത്യന്‍ സൈന്യം അവിടെ അനധികൃതമായി നുഴഞ്ഞു കയറിയെന്നത് വസ്തുതയാണെന്നും പീപ്പിള്‍ ലിബറേഷന്‍ ആര്‍മി വക്താവ് വു ക്യാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സിക്കിം അതിര്‍ത്തിയില്‍ ചൈന കടന്നുകയറിയതില്നിന്ന് ഇന്ത്യ പാഠം പഠിച്ചാല്‍ ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്ന് വു ക്യാന്‍ പറഞ്ഞു.
ദോക്ലാമില്‍ ചൈന കടന്നുകൂടിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും കഴിഞ്ഞ വര്‍ഷം 73 ദിവസമാണ് സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചത്. പിന്നീട് ഇരു രാജ്യങ്ങളിലെയും ഉന്നതതല പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ മേഖലയില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."