നീറ്റ് : പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ഹരജിയില്‍ സുപ്രിം കോടതി വാദം കേള്‍ക്കും
ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ കോളജുകളിലേക്കുള്ള ഏകീകൃത പൊതുപ്രവേശനപ്പരീക്ഷയ്ക്കുള്ള (നീറ്റ്) പ്രായപരിധി ഉയര്‍ത്തണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും. നീറ്റ് എഴുതാനുള്ള ഉയര്‍ന്ന പ്രായപരിധി 25 വയസായി തീരുമാനിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് ഏതാനും വിദ്യാര്‍ഥികളാണ് സുപ്രിംകോടതിയെ സമീപിച്ചത്. നീറ്റ് എഴുതാനുള്ള ഉയര്‍ന്ന പ്രായപരിധി 25 ആക്കാനും പരീക്ഷയ്ക്കുള്ള അവസരം മൂന്നായി ചുരുക്കാനും കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. സംവരണവിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്.
നീറ്റിന് അപേക്ഷ ക്ഷണിച്ച് ജനുവരി 31ന് സി.ബി.എസ്.ഇ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ 25 വയസ് കഴിഞ്ഞവര്‍ക്ക് പരീക്ഷയെഴുതാനുള്ള യോഗ്യതയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് 25 വയസ് കഴിഞ്ഞതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയാത്ത ഏതാനും വിദ്യാര്‍ഥികള്‍ സുപ്രിംകോടതിയെ സമീപിച്ചത്. നീറ്റിന് അപേക്ഷിക്കേണ്ട അവസാന തിയതി അടുത്തമാസം ഒന്ന് ആണ്. ഇതിനു മുന്‍പ് ഇക്കാര്യത്തില്‍ അനുകൂല നടപടി വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."