കാലിഖോയുടെ മരണം: സി.ബി.ഐ അന്വേഷണം വേണമെന്ന് ഭാര്യ
ഇറ്റാനഗര്‍: അരുണാചല്‍ മുന്‍മുഖ്യമന്ത്രി കാലിഖോ പുള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വിധവ ദോംഗ്വിസായ് രംഗത്ത്. ഇന്നലെയാണ് അവര്‍ തന്റെ ഭര്‍ത്താവിന്റെ മരണത്തിനിടയാക്കിയ കാര്യങ്ങളെ സംബന്ധിച്ച് വെളിപ്പെടുന്നതിനായി അന്വേഷണം ആവശ്യപ്പെട്ടത്. ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതായ വാര്‍ത്ത അരുണാചലിലെ ഒരു ഓണ്‍ലൈന്‍ പത്രമാണ് ആദ്യമായി പുറത്തുവിട്ടത്. ആരോപണത്തില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പെമാ ഖണ്ഡു, ചൗന മിന്, ടൂറിസം സെക്രട്ടറി പസംഗ് ദോര്‍ജി സോന എന്നിവരാണ് കാലിഖോയുടെ മരണത്തിനുത്തരവാദികളെന്ന് പറയുന്നു. ഇന്നലെ ഇറ്റാനഗറില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനും ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി കത്തയച്ചതായും അവര്‍ അറിയിച്ചു. ആരോപണവിധേയരായ പെമാഖണ്ഡു ഉള്‍പ്പെടെയുള്ളവരെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."