രാജ്യസഭയിലേക്കുള്ള 12 സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവടക്കം 12 പേരെ ബി.ജെ.പി രാജ്യസഭാ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു. ഒന്‍പതു സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കാണ് ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. വെങ്കയ്യ നായിഡുവിനു പുറമേ നിര്‍മല സീതാരാമന്, പിയൂഷ് ഗോയല്‍, ചൗധരി ബിരേന്ദര്‍ സിങ്, മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവരാണ് മത്സരരംഗത്തുള്ള കേന്ദ്ര മന്ത്രിമാര്‍. ഓം പ്രകാശ് മതുര്‍, ഹര്‍ഷ് വര്ധന് സിങ്, രാംകുമാര്‍ വര്‍മ, പുരുഷോത്തം രുപല, അനില്‍ മാധവ് ദേവ്, രാംവിചാര് നേതം, ഗോപാല്‍ നരായന്‍ സിങ് എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍. വെങ്കയ്യ നായിഡു, മതുര്‍, ഹര്‍ഷ് വര്ധന്, രാംകുമാര്‍ വര്‍മ എന്നിവര്‍ രാജസ്ഥാനില്‍ നിന്നാണ് മത്സരിക്കുന്നത്.
ചൗധരി ബിരേന്ദ്രസിങ് ഹരിയാനയിലും പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയിലും സ്ഥാനാര്‍ഥികളാകും.
നേരത്തെ ആന്ധ്രാപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന നിര്‍മല സീതാരാമന് ഇത്തവണ കര്‍ണാടകയില്‍ നിന്നാണ് മത്സരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന നഖ്വി ജാര്‍ഖണ്ഡിലാണ് ഇത്തവണ മത്സരിക്കുന്നത്. ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായ പുരുഷോത്തം രുപല ഗുജറാത്തിലും രാംവിചാര് നേതം ചത്തീസ്ഗഢിലും അനില്‍ മാധവ് ദേവ് മധ്യപ്രദേശിലും ഗോപാല്‍ നരെയ്ന് ബിഹാറിലും മത്സരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."