HOME
DETAILS

തീവ്രവാദത്തിനു കാരണം ഡോക്യുമെന്റ് ഇസ്‌ലാം: ഓണംപിള്ളി

  
backup
February 12 2017 | 00:02 AM

145522-2


കണ്ണൂര്‍: പാരമ്പര്യ ഇസ്‌ലാമിനു വിരുദ്ധമായി ഉയര്‍ന്നുവന്ന ഡോക്യുമെന്റ് ഇസ്‌ലാമാണു ലോകത്ത് ഇന്നു നിലനില്‍ക്കുന്ന മുസ്‌ലിം തീവ്രവാദത്തിനു കാരണമെന്നു എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി. മദീന പാഷന്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാസമ്മേളനത്തിന്റെ ഭാഗമായി 'സമസ്ത ആഗോള മുസ്‌ലിം ദര്‍പ്പണത്തില്‍' എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്യുമെന്റ് ഇസ്‌ലാം, ഗൂഗ്ള്‍ ഇസ്‌ലാം എന്നിവയുടെ പിറകെ പോകുന്നവര്‍ക്ക് ഒരിക്കലും ഇസ്‌ലാമിനെ ശരിയായ ദിശയില്‍ കാണാന്‍ കഴിയില്ല. അക്ഷരങ്ങള്‍ക്കപ്പുറത്തു ജീവിച്ചവരുടെ ജീവിതം പിന്തുടര്‍ന്നാലേ യാഥാര്‍ഥ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനാകൂ. ഇവരുടെ കാലത്ത് ആരും ഭീകരവാദം പറഞ്ഞുനടന്നിട്ടില്ല. ആ കാലത്ത് പീസ് മൂവ്‌മെന്റും സ്‌നേഹം സംവാദവും ആരും ഉയര്‍ത്തിയിട്ടില്ല. പാരമ്പര്യ ഇസ്‌ലാമിനെ എന്നും ലോകം ആദരിച്ചിട്ടേയുള്ളൂ. പാരമ്പര്യ ഇസ്‌ലാമിന്റെ കൂടെയായതു കൊണ്ടാണു സമസ്തയ്ക്കു ഭയമില്ലാത്തത്. മുഹമ്മദ് ഇബ്‌നു അബ്ദുല്‍വഹാബിന്റെ ആശയം ഉള്‍ക്കൊണ്ടാണ് ഐ.എസും അല്‍ഖ്വായ്ദയും ആക്രമണം അഴിച്ചുവിടുന്നത്. ഇവര്‍ ലോകത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുഹമ്മദ് ഫൈസി വ്യക്തമാക്കി.
കേരളീയ മുസ്‌ലിംകള്‍ മുന്നില്‍ നിന്നതു മതേതരത്വം മുറുകെപ്പിടിച്ചതു കൊണ്ടാണെന്നു എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ പറഞ്ഞു. 'സംഘടന ചരിത്രം, ഭാവി' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മുസ്‌ലിംകള്‍ പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം കേരളീയ മുസ്‌ലിംകളുടെ ഇടപെടലാണു രക്ഷയായത്. ഇതിന്റെ ഉദാഹരണങ്ങളായിരുന്നു ബാബ്‌രി സംഭവവും ശരീഅത്ത് വിവാദവും. മഹല്ല് സംവിധാനവും വിജ്ഞാനവും ചേര്‍ത്തുപിടിച്ചതാണു കേരളത്തിലെ മുസ്‌ലിം പുരോഗതിക്കു കാരണമായതെന്നും മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി.
സമ്മേളനം സംസ്ഥാനസെക്രട്ടറി സലാം ദാരിമി കിണവക്കല്‍ ഉദ്ഘാടനം ചെയ്തു. ഷഹീര്‍ പാപ്പിനിശ്ശേരി അധ്യക്ഷനായി. ബഷീര്‍ അസ്അദി നമ്പ്രം, മഹറൂഫ് മട്ടന്നൂര്‍, ജുനൈദ് ചാലാട്, നിയാസ് അസ്അദി സംസാരിച്ചു.
വിവിധ സെഷനുകള്‍ അബ്ദുറഹ്മാന്‍ കല്ലായി, അഹ്മദ് തേര്‍ളായി, അബ്ദുസമദ് മുട്ടം, ഇബ്രാഹിം ബാഖവി പൊന്ന്യം എന്നിവര്‍ ഉദ്ഘാടനം ചെയ്തു. എം.ടി അബൂബക്കര്‍ ദാരിമി, മുനീര്‍ ഹുദവി, ഷരീഫ് ബാഖവി എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. അസ്‌ലം അസ്ഹരി പൊയ്ത്തുംകടവ്, അബൂബക്കര്‍ യമാനി, അബ്ദുല്‍ഷുക്കൂര്‍ ഫൈസി, സലാം പൊയനാട്, ഇഖ്ബാല്‍ മുട്ടില്‍, റഷീദ് ഫൈസി, ഷൗക്കത്ത് ഉമ്മന്‍ചിറ, ഹാരിസ് അസ്അദി സംസാരിച്ചു. തലമുറ സംഗമത്തില്‍ റഹ്ത്തുല്ല ഖാസിമി മൂത്തടം പ്രഭാഷണം നടത്തി. സിദ്ദീഖ് ഫൈസി വെണ്‍മണല്‍ അധ്യക്ഷനായി. എസ്.വി മുഹമ്മദലി മുഖ്യാതിഥിയായി. ലത്തീഫ് പന്നിയൂര്‍ സംസാരിച്ചു. ഇശല്‍നൈറ്റ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.കെ അബ്ദുല്‍ബാഖി മുഖ്യപ്രഭാഷണം നടത്തി.
ഇന്നു വൈകുന്നേരം നാലിന് സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ പരിസരത്തു നിന്നു പ്രകടനം ആരംഭിക്കും. 5.30ന് കലക്ടറേറ്റ് മൈതാനിയിലെ ഹുദൈബിയ നഗറില്‍ സമാപന സമ്മേളനം സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ അധ്യക്ഷനാകും. മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, മമ്മൂട്ടി വയനാട് എന്നിവര്‍ പ്രഭാഷണം നടത്തും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  6 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  33 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  41 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago