ഗുണ്ട്മി ടോള്‍ ഗേറ്റില്‍ നിരോധനാജ്ഞ ലംഘിച്ചവരെ അറസ്റ്റ് ചെയ്തു
മംഗളൂരു: ദേശീയ പാതയില്‍ ഗുണ്ട്മി ടോള്‍ ഗേറ്റിലെ ടോള്‍ പിരിവിനെതിരേയുള്ള പ്രതിഷേധത്തെതുടര്‍ന്നു പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച 90 ഓളം പ്രതിഷേധക്കാരേ അറസ്റ്റുചെയ്തു നീക്കി. ദേശീയ പാതയോടനുബന്ധിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നറിയിച്ച് നടത്തിയ പ്രതിഷേധം സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് ഈ മാസം 15 വരെ ഹെജമാഡി, ഗുണ്ട്മി ടോള്‍ ബൂത്തുകളുടെ രണ്ട് കിലോമീറ്റര്‍ പരിസരത്ത് ഉഡുപ്പി ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ സി.ഐ ശ്രീകാന്ത് റാവുവിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹമാണ് ഇന്നലെ ഇവിടെ ഒരുക്കിയിരുന്നത്.
ഇതു ലംഘിച്ച് കോട്ട ശ്രീനിവാസ പൂജാരി എം.എല്‍.സിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സംഘടിച്ചെത്തി മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്നാണ് പ്രതിഷേധക്കാരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കിയത്.
അനുബന്ധ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിക്കാന്‍ അനുമതി നല്കിയ ജില്ലാ ഭരണകൂടത്തിന്റെ നടപടി തെറ്റാണെന്നും കരാര്‍ പ്രവര്‍ത്തിയുടെ 90 ശതമാനം പൂര്‍ത്തിയായെന്നു ഉറപ്പു വരുത്തിയ ശേഷം മാത്രമേ ടോള്പിരിക്കാനുള്ള അനുമതി നല്കാവു എന്ന ചട്ടം ലംഘിച്ചാണ് ടോള്‍ പിരിക്കുന്നതെന്നും പ്രതിഷേധത്തിനു നേതൃത്വം നല്കിയ ശ്രീനിവാസ പൂജാരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."