നാടിനെ സംസ്‌കരിക്കുന്നതില്‍ സ്ഥാപനങ്ങളുടെ പങ്ക് നിസ്തുലം: മുനവ്വറലി ശിഹാബ് തങ്ങള്‍
പള്ളങ്കോട്: ഓരോ നാടിന്റെയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തി സംസ്‌കരിച്ചെടുക്കുന്നതില്‍ സ്ഥാപനങ്ങളുടെ പങ്ക് നിസ്തുലമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
പള്ളങ്കോട് പുതുതായി ആരംഭിച്ച ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമണ്‍ എക്‌സലന്‍സിന്റെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത നിലവാരവും നാടിന്റെ അച്ചടക്കവും വളര്‍ത്തുന്നതില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷനു കീഴില്‍ ആദ്യമായി ആരംഭിച്ച തസ്‌കിയ കോഴ്‌സിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഫൗണ്ടേഷന്‍ വര്‍ക്കിങ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ഫൈസി അധ്യക്ഷനായി. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. എ മുസ്തഫ ഹാജി, പി.എസ് ഇബ്‌റാഹിം ഫൈസി, സുഹൈര്‍ അസ്ഹരി, എന്‍.എ അബൂബക്കര്‍ ഹാജി, എം.എ സിറാര്‍ ഹാജി, കുഞ്ഞഹമ്മദ് ഹാജി, അബ്ദുല്‍ ഖാദര്‍ മദനി, എ.ബി അലി അഡൂര്‍, കെ ഷാഫി ഹാജി, സി.എച്ച് അഷ്‌റഫ് ഹാജി, താജുദ്ദീന്‍ ദാരിമി, സി.കെ മുഹമ്മദ് ദാരിമി, ഹാഷിം ദാരിമി, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, എം യൂസുഫ് ഹാജി, എ.ബി ബഷീര്‍, കെ.എ യൂസഫ്, പി മുഹമ്മദ് കുഞ്ഞി, കെ.പി സിറാജുദ്ദീന്‍, എ മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."