തിരുന്നാവായ സര്‍വോദയമേള ഇന്ന് സമാപിക്കും
എടപ്പാള്‍: രണ്ടു ദിവസമായി നടക്കുന്ന തിരുന്നാവായ സര്‍വോദയമേള ഇന്നു സമാപിക്കും. ഉച്ചയ്ക്ക് രണ്ടിന് സമാപന സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സര്‍വോദയമേളയുടെ ഭാഗമായി 'നിലനില്‍പിന്റെ സമ്പദ് വ്യവസ്ഥയില്‍ കറന്‍സിയല്ല പ്രധാനം' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രൊഫ. പി.എ വാസുദേവന്‍ വിഷയം അവതരിപ്പിച്ചു.
വിദ്യാര്‍ഥി, വനിതാ സമ്മേളനത്തില്‍ സിവിക് ചന്ദ്രന്‍ വിഷയാവതരണം നടത്തി. എം. പീതാംബരന്‍ മാസ്റ്റര്‍ മോഡറേറ്ററായി. ടി.എം വര്‍ഗീസ്, അഡ്വ. സുജാത എസ്. വര്‍മ, ഗീതാ മാധവന്‍, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു.
'അഴിമതി ഇല്ലാതാക്കാന്‍ വികേന്ദ്രീകൃതാധികാര ജനാധിപത്യ വ്യവസ്ഥ' എന്ന വിഷയം കെ.ജി ജഗദീശന്‍ അവതരിപ്പിച്ചു. ഡോ. ആര്‍സു, അജിത് വെണ്ണിയൂര്‍, വി.എം മൈക്കിള്‍, ടി.കെ അസീസ് സംസാരിച്ചു. ആഹാര ശുദ്ധിയും ആരോഗ്യരക്ഷയും സെഷനില്‍ പുതുശേരി ശ്രീനിവാസന്‍ മോഡറേറ്ററായി. ഇസാബിന്‍ അബ്ദുള്‍ കരീം, കൊലത്ത് ഗോപാലകൃഷ്ണന്‍, ആര്‍.വി രമണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."