ഡിജിറ്റല്‍ ഇന്ത്യയുടെ പ്രചാരണം: ജില്ലയില്‍ റോഡ് ഷോ നടത്തും
മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യയുടെ പ്രചരണാര്‍ഥം ജില്ലയില്‍ കേരള ഐ.ടി.മിഷനുമായി സഹകരിച്ച ആറു ദിവസത്തെ വാഹന പ്രചരണവും റോഡ് ഷോയും നടക്കും. പ്രചാരണ പരിപാടി നാളെ രാവിലെ 10.30ന് കലക്ടറേറ്റ് പരിസരത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഫ്ളാഗ് ഓഫ് ചെയ്യും. റോഡ് ഷോയ്ക്കു പുറമേ തെരുവുനാടകവും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിപാടിക്ക് തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. പരിപാടിക്കു 13നു രാവിലെ 10.30 മലപ്പുറം കലക്ടറേറ്റ്, വൈകിട്ട് നാലിന് കോട്ടക്കുന്ന്, 14നു രാവിലെ 10.30നു പെരിന്തല്‍മണ്ണ, വൈകിട്ട് നാലിന് വണ്ടൂര്‍, 15നു കാളികാവ്, നിലമ്പൂര്‍, 16നു രാവിലെ 10ന് മഞ്ചേരി, ഉച്ചയ്ക്ക് രണ്ടിന് കോട്ടക്കല്‍, നാലിന് വളാഞ്ചേരി, 17നു രാവിലെ 10.30നു തിരൂര്‍, വൈകിട്ട് നാലിന് ചെമ്മാട്,18നു രാവിലെ 10.30നു വേങ്ങര, വൈകിട്ട് നാലിന് കൊണ്ടോട്ടി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."