HOME
DETAILS

കോടതി ചുമതലപ്പെടുത്തിയ മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ മര്‍ദനമെന്ന് പരാതി

  
backup
February 12 2017 | 03:02 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%9a%e0%b5%81%e0%b4%ae%e0%b4%a4%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae



നിലമ്പൂര്‍: പഞ്ചായത്ത് റോഡ് കൈയേറിയെന്ന പരാതിയില്‍ പ്രശ്‌നം തീര്‍ക്കാനെത്തിയ കോടതി മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ പരാതിക്കാരന് മര്‍ദനമേറ്റതായി പരാതി. ചാലിയാര്‍ പഞ്ചായത്തിലെ മുട്ടിയേല്‍ ഒട്ടനാനികുന്നേല്‍ ജോസഫ് മാത്യു(67)വിനാണ് മര്‍ദ്ദനമേറ്റത്. പരുക്കേറ്റ ജോസഫ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
എതിര്‍കക്ഷിയായ പുന്നാറക്കല്‍ അഹമ്മദ്കുട്ടിയുടെ മകനും മരുമകനും ചേര്‍ന്നാണ് തന്നെ മര്‍ദിച്ചതെന്ന് ഇയാള്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുട്ടിയേല്‍ ചെമ്പന്‍കൊല്ലി ചെന്നപൊയില്‍ റോഡ് അഹമ്മദ്കുട്ടി കൈയേറിയിട്ടുണ്ടെന്ന് കാണിച്ച് ജോസഫ് മാത്യു നല്‍കിയ കേസിലാണ് കോടതി മധ്യസ്ഥനെ വച്ചത്. ജോസഫ് മാത്യുവും അഹമ്മദ് കുട്ടിയും ആവശ്യപ്പെട്ടപ്രകാരമാണ് ഇന്നലെ രാവിലെ പത്തരയോടെ മഞ്ചേരി മുന്‍സിഫ് കോടതി മീഡിയേറ്ററായി നിയമിച്ച അഡ്വ. വിജയരാജന്‍ സ്ഥലത്തെത്തിയത്. ഇരുവരുമായി മീഡിയേറ്റര്‍ സംസാരിക്കവെ പിതാവ് ഹൃദ്രോഗിയാണെന്നു പറഞ്ഞ് മകന്‍ സംസാരിക്കുകയും ജോസഫ് മാത്യുവിനെ മര്‍ദിക്കുകയുമായിരുന്നുവെന്ന് പറയുന്നു.
സമീപത്തുണ്ടായിരുന്ന മരുമകനും ജോസഫ് മാത്യുവിനെ മര്‍ദ്ദിക്കാനെത്തിയതോടെ ഇയാള്‍ ഓടി സമീപത്തെ തന്റെ വീട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നുവത്രെ. ഒരു പ്രകോപനവുമില്ലാതെയാണ് മര്‍ദനമുണ്ടായതെന്നും ഇരുവരും ആവശ്യപ്പെട്ടതു പ്രകാരമാണ് പ്രശ്‌നപരിഹാരത്തിനാണ് താന്‍ എത്തിയതെന്നും മീഡിയേറ്റര്‍ അഡ്വ. വിജയരാജന്‍ പറഞ്ഞു. പഞ്ചായത്ത് റോഡരികിലെ പ്ലാവ് മരം അഹമ്മദ് കുട്ടി മുറിച്ചതുമായി ബന്ധപ്പെട്ട് ജോസഫ് മാത്യു പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ മുമ്പ് പോത്തുകല്‍ പൊലിസ് കേസെടുത്തിരുന്നു. ഇതും പ്രകോപനത്തിനു കാരണമായതായി ജോസഫ് പറയുന്നു. എന്നാല്‍ ജോസഫ് മാത്യു മകനേയും, മരുമകനേയുമാണ് മര്‍ദിച്ചതെന്ന് അഹമ്മദ്കുട്ടിയും പറഞ്ഞു.  




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago
No Image

'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്‍മാറാന്‍ അഭ്യര്‍ഥന

National
  •  3 months ago
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago