ഹര്‍ത്താലിന്റെ ബോണസ് ലീവ് !
യാത്രകളില്‍ സ്വന്തം ജില്ല വിട്ട് പുറത്ത് പോകേണ്ടണ്ടി വന്നാല്‍ മറ്റുള്ളവരുടെ ഇടയില്‍ ആരാണ് എവിടെ നിന്നാണ് എന്നുള്ള ചോദ്യശകലങ്ങള്‍ എന്നിലേക്ക് വരാറണ്ടുണ്ട്. ആരാണ് എന്ന ഉത്തരത്തിനുശേഷം കണ്ണൂരില്‍ നിന്നാണു വരുന്നതെന്നു പറഞ്ഞാല്‍ ചോദ്യകര്‍ത്താവിന്റെ ഇടംകണ്ണുകൊണ്ടണ്ടുള്ള നോട്ടം എന്തിനാണെന്ന് എനിക്കറിയാം. അതിന്റെ കാരണം കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടണ്ടവരുന്നതാണ്, ഹര്‍ത്താല്‍ ! ഇതര ജില്ലക്കാരുടെ വിചാരം കണ്ണൂര്‍ ജില്ലക്കാര്‍ മുഴുവന്‍ ബോംബുകൊണ്ടു ക്രിക്കറ്റ് കളിക്കുന്നവരാണെന്നാണ്. ജനിച്ചിട്ടിതുവരെ ഞാന്‍ അതു കണ്ടണ്ടിട്ടില്ല. പക്ഷേ, ഞാന്‍ ജീവിക്കുന്നതോ കണ്ണൂരിന്റെ ഹൃദയസ്ഥലത്തും. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ മാത്രം ഞാന്‍ പറയുന്നില്ല . താഴ്ന്നു കൊടുക്കുക എന്ന വലിയ നാണക്കേട് ഒഴിവാക്കാന്‍ മറ്റൊരാളെ എന്നന്നേക്കുമായി താഴ്ത്തുക!. എന്താ ഒരു പ്രതികാരം! എന്നാലും ഞങ്ങളെപോലുള്ള വിദ്യാര്‍ഥികള്‍ക്കു നല്ല സുഖമാണ്. കാരണം ഔദ്യോഗിക ലീവുകള്‍ക്കു പുറമെ ഹര്‍ത്താലിലും മാസത്തില്‍ ഞങ്ങള്‍ക്കു കിട്ടും ഒരു ബോണസ് ലീവ്. ഇത്തരം പ്രവണതകള്‍ ഒഴിവാക്കി ദയവ് ചെയ്തു മറ്റുള്ളവരുടെ ഇടംകണ്ണിട്ടുള്ള നോട്ടത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."