മഞ്ചേരിയില്‍ വഴിയോരക്കച്ചവടക്കാരുടെ വിവരശേഖരണ നടപടികള്‍ പുരോഗമിക്കുന്നു
മഞ്ചേരി: നഗരസഭയിലെ വഴിയോര കച്ചവടക്കാരുടെ വിവര ശേഖരണത്തിനായുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുന്നു. ഇത്തരം കച്ചവടക്കാര്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കി പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പരമ്പരാഗതമായി തെരുവുകച്ചവടം നടത്തുന്നവരുടേയും മറ്റു അര്‍ഹരായവരുടെയും കണക്കുകള്‍ ശേഖരിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്തുവരുന്നത്.
തുടര്‍ന്ന് നഗരസഭയെ റെഡ്, യെല്ലോ, ഗ്രീന്‍ സോണുകളാക്കി തിരിച്ച് ഇത്തരം സ്ഥലങ്ങളിലേക്കു തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കും. നഗരസഭക്കു പുറമെ ട്രാഫിക്ക് പൊലിസ്, പി.ഡബ്ല്യിയു.ഡി വിഭാഗം തുടങ്ങിയ വകുപ്പുകളുടേയും സഹായം ഇതിനു ആവശ്യമായിവരും. ഒരു വര്‍ഷത്തിനകം ഇത്തരത്തില്‍ മഞ്ചേരിയിലെ തെരുവുകച്ചവടക്കാര്‍ക്ക് സ്വതന്ത്രമായി കച്ചവടം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇതുമായി ബന്ധപ്പെട്ട് പലതവണ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചകള്‍ നടക്കുകയും സബ് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, അഡ്വ. കെ ഫിറോസ്ബാബു, കൗണ്‍സിലര്‍മാരായ കെ.കെ.ബി മുഹമ്മദാലി, അജ്മല്‍സുഹീദ്, കൃഷ്ണദാസ് രാജ എന്നിവര്‍ ഉള്‍പ്പെട്ട അഞ്ച് അംഗസബ്കമ്മിറ്റിയെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. സ്വതന്ത്രമായി കച്ചവടം ചെയ്യുന്നതിനുള്ള ഇടം അനുവദിക്കണമെന്ന് വഴിയോര കച്ചവടക്കാര്‍ ആവശ്യമുന്നയിച്ചിരുന്നു. നിലവില്‍ മഞ്ചേരി നഗരത്തില്‍ ഇത്തരം കച്ചവടക്കാര്‍ അനുദിനം വര്‍ധിച്ചുവരികയാണ്. ഇവര്‍ക്കു കച്ചവടം ചെയ്യുന്നതിനു സ്വതന്ത്രമേഖല കണ്ടത്തുന്നതോടെ നഗരത്തിലെ വലിയൊരളവോളം തിരക്കു കുറയുമെന്ന് അധികൃതരുടെ കണക്കുകൂട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."