HOME
DETAILS

കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍

  
backup
February 12 2017 | 03:02 AM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d-16

'കോട്ടക്കലില്‍ ആയുര്‍വേദ
സര്‍വകലാശാല സ്ഥാപിക്കണം'

മലപ്പുറം: ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കുന്ന വിഷയം ഒരു സ്‌പെഷല്‍ ഓഫിസറെ നിയമിക്കുന്ന പ്രഖ്യാപനത്തില്‍ ഒതുങ്ങിപ്പോയ സാഹചര്യത്തില്‍ കോട്ടക്കലില്‍ ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള തീരുമാനങ്ങള്‍ വരാന്‍പോകുന്ന ബജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കണമെന്ന് ജനതാദള്‍ (യു) ജില്ലാ കമ്മിറ്റി.
നാളികേര കര്‍ഷകര്‍ക്ക് മാസങ്ങളായി കുടുശ്ശികയുള്ള പണം അടിയന്തിരമായി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ അധ്യക്ഷനായി. എം. സിദ്ധാര്‍ത്ഥന്‍, എം. മുഹമ്മദാലി, സി. ഹംസ, ഭാസ്‌ക്കരന്‍ കരിങ്കപ്പാറ, വി.വി രാമദാസന്‍, അയിരൂര്‍ മുഹമ്മദലി, വേലായുധന്‍ തവനൂര്‍, ചെമ്പന്‍ ശിഹാബുദ്ദീന്‍, ബക്കര്‍ കിഴിശ്ശേരി, എ. കാസിം ബാവ, ബാബു പള്ളിക്കര, സി.എച്ച് മുസ്തഫ, കെ. രത്‌നാകരന്‍ സംസാരിച്ചു.

'നിരന്തര മൂല്യനിര്‍ണയ നിരീക്ഷണം ഹയര്‍സെക്കന്‍ഡറി മേഖലയെ അസ്ഥിരപ്പെടുത്തും'

മലപ്പുറം: നിരന്തര മൂല്യനിര്‍ണയ നിരീക്ഷണം എന്ന പേരില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ഇതര സ്‌കൂളുകളില്‍ അധ്യാപനം നടത്തണമെന്ന നിര്‍ദേശം മേഖലയെ അസ്ഥിരപ്പെടുത്തുമെന്നു കേരള ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്‍ ജില്ലാ കൗണ്‍സില്‍.
മാര്‍ച്ച് 2,3,4 തിയതികളില്‍ മലപ്പുറത്തു നടക്കുന്ന സംസ്ഥാന സമ്മേളനം വിജയമാക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാപഞ്ചായത്ത് അംഗം സലീം കുരുവമ്പലം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ. ഷൗക്കത്തലി, സി.ടി.പി ഉണ്ണിമൊയ്തീന്‍, കെ. മുഹമ്മദ് ഇസ്മാഈല്‍, പച്ചായി മൊയ്തീന്‍കുട്ടി സംസാരിച്ചു.
പുതിയ ഭാരവാഹികള്‍: എം. അബ്ദുല്‍ മജീദ്(പ്രസി), അബ്ദു റൗഫ്, അബ്ദുല്‍ ഹക്കീം, സി.എച്ച് ഷര്‍ഹബീല്‍, ബരീര്‍ അസ്‌ലം, മൂസക്കുട്ടി, സിദ്ദീഖ് മൂന്നിയൂര്‍ (വൈ.പ്രസി), സി.എ നുഹ്മാന്‍ ശിബ്‌ലി(ജന.സെക്ര), വി.കെ നാസര്‍, ഇ മൊയ്തീന്‍കുട്ടി, സലാഹ് തങ്ങള്‍, അബ്ദുല്‍ ഫത്താഹ്, വി സജിത (സെക്ര), പി.എം.എ അബ്ദുല്‍ വഹാബ് (ട്രഷ).


മെസ്മാക്ക് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് 14 മുതല്‍

മലപ്പുറം: മമ്പാട് എം.ഇ.എസ് കോളജില്‍ 14 മുതല്‍ 16വരെ മെസ്മാക്ക് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നടക്കും. നിലനില്‍പും ആവിഷ്‌കാരവും എന്ന പ്രമേയത്തില്‍ കല, ശാസ്ത്രം, തത്വശാസ്ത്രം മേഖലകളിലാണ് മെസ്മാക്ക് നടത്തുക.
14ന് രാവിലെ 9.30ന് സതാംപ്ടണ്‍ സര്‍വകലാശാല പ്രൊഫസര്‍. ഡോ. സാബു എസ്. പത്മദാസ് ഉദ്ഘാടനം ചെയ്യും. എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, പ്രിന്‍സിപ്പല്‍ പി.കെ ബാബു, ഡോ. ജെ.പി ജയ്കിരണ്‍, എ.പി അനില്‍കുമാര്‍ എം.എല്‍.എ പങ്കെടുക്കും. ജിന്‍ഡാന്‍ ഗ്ലോബല്‍ സര്‍വകലാശാല പ്രൊഫ. ശിവ് വിശ്വനാഥന്‍, ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ സര്‍വകലാശാല പ്രൊഫ. ഡോ. സാബു എസ്. പത്മദാസ്, ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍, ഡോ. ഷാരോണ്‍ ബി. ഒലാസര്‍ തുടങ്ങി 25 വിദഗ്ധര്‍ പങ്കെടുക്കും. 240 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
16ന് വൈകിട്ട് മൂന്നിന് സമാപന സമ്മേളനത്തില്‍ കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയാകും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. പി.കെ ബാബു, ഒ.പി അബ്ദുറഹിമാന്‍, ഷമീര്‍ മുഴിയാന്‍, വി. ഷരീഫ് പങ്കെടുത്തു.


മൂന്നക്ക ലോട്ടറി:
രണ്ടു പേര്‍ പിടിയില്‍

വളാഞ്ചേരി: മൂന്നക്ക എഴുത്തു ലോട്ടറി നടത്തിവന്ന രണ്ടു പേര്‍ വളാഞ്ചേരി പൊലിസിന്റെ പിടിയിലായി. ഇരിമ്പിളിയം വലിയകുന്ന് സ്വദേശികളായ പഞ്ഞനങ്ങാട്ടില്‍ രതീഷ്, അന്തപറമ്പില്‍ സുരേഷ് എന്നിവരെയാണ് വളാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തത്. എഴുത്തുലോട്ടറി നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പ്രതികളില്‍നിന്ന് പതിനൊന്നായിരം രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
വളാഞ്ചേരി എസ്.ഐ ബഷീര്‍ ചിറക്കല്‍, സി.പി.ഒ സുരേഷ് കുമാര്‍, അരുണ്‍, സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

അനധികൃത മദ്യവില്‍പന: ഒരാള്‍ പിടിയില്‍

ചങ്ങരംകുളം: അനധികൃതമായി മദ്യം വാങ്ങി വില്‍പന നടത്തിയിരുന്നയാളെ ചങ്ങരംകൂളം പൊലിസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്നാണ് കല്ലുര്‍മ്മ സ്വദേശി മജീദ് എന്ന അലി (46) യെ ചങ്ങരംകുളം എസ്.ഐ കെ.പി മനേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍നിന്ന് വില്‍പനയ്ക്കായി സൂക്ഷിച്ച ആറു ലിറ്ററോളം വിദേശ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

വാഴകളും തെങ്ങുകളും കത്തിനശിച്ചു


എടപ്പാള്‍: വട്ടംകുളത്ത് വയലില്‍നിന്നു തീ പടര്‍ന്ന് തൊട്ടടുത്ത പറമ്പിലെ വാഴയും തെങ്ങും കത്തിനശിച്ചു. വട്ടംകുളം സ്വദേശി പത്തില്‍ സിദ്ദീഖിന്റെ ഒരേക്കര്‍ സ്ഥലത്തെ പത്തോളം വാഴയും രണ്ടു തെങ്ങുമാണ് തീയില്‍ കരിഞ്ഞത്. ഇന്നലെ രാവിലെ പതിനായിരുന്നു സംഭവം.
പൊന്നാനിയില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. കനത്ത പുകയുയര്‍ന്നതു കാരമം വട്ടംകുളം നീലിയാട് റോഡില്‍ ഗതാഗത തടസവുമുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a month ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a month ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a month ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a month ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a month ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a month ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a month ago