കമല്‍ സി. കേരളാ പൊലിസിലെ കാവിവല്‍ക്കരണത്തിന്റെ ഇര: യൂത്ത് ലീഗ്
തൃശൂര്‍: കേരളാ പൊലിസിലെ വര്‍ധിച്ചുവരുന്ന ക്രിമിനല്‍വല്‍ക്കരണത്തിന്റെയും കാവിവല്‍ക്കരണത്തിന്റെയും ഇരയാണ് കമല്‍ സി. ചവറയെന്ന് യൂത്ത് ലീഗ് നേതാക്കള്‍ ആരോപിച്ചു. സാഹിത്യ അക്കാദമിക്കു മുന്നില്‍ എഴുത്തുകാരന്‍ കമല്‍ സി. ചവറ നടത്തുന്ന പട്ടിണിസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തിയതായിരുന്നു യൂത്ത് ലീഗ് നേതാക്കള്‍.
യുവമോര്‍ച്ചയുടെ പരാതി പ്രകാരമാണ് അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. സാമൂഹികപ്രവര്‍ത്തകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അദ്ദേഹത്തെ വിട്ടയച്ചെങ്കിലും കേസ് പിന്‍വലിച്ചിട്ടില്ല. സംഘ്പരിവാറിന്റെ സമ്മതം കിട്ടാത്തതു കൊണ്ടാണോ രാജ്യദ്രോഹ കേസ് പിന്‍വലിക്കാത്തതെന്നു ജനങ്ങള്‍ക്കറിയണം. കല്‍ബുര്‍ഗിക്കും പന്‍സാരെക്കും വേണ്ടി നിലകൊണ്ട ഇടതുപക്ഷം കമല്‍ സി.യുടെ കാര്യത്തില്‍ ഇരട്ടത്താപ്പാണു കാണിക്കുന്നതെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി എ.എം സനൗഫലിന്റെ നേതൃത്വത്തില്‍ ജില്ലാ ഭാരവാഹികളായ ആര്‍.എം മനാഫ്, വി.പി മന്‍സൂറലി, ആര്‍.കെ സിയാദ്, നിയോജക മണ്ഡലം ഭാരവാഹികളായ വി.ഐ റസാക്ക് തൊഴൂപ്പാടം, ആര്‍.വി ബക്കര്‍ കാളത്തോട്, പി.വൈ ഫസല്‍, എ.എം മുഹമ്മദ് റാഫി, എം.എസ്.എഫ് ജില്ലാ അഡ്‌ഹോക്ക് കമ്മിറ്റി പ്രസിഡന്റ് അഫ്‌സല്‍ യൂസഫ്, ജനറല്‍ സെക്രട്ടറി അല്‍ റസിന്‍ എന്നിവരാണു സമരപ്പന്തല്‍ സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."