HOME
DETAILS

ഉത്തര്‍പ്രദേശില്‍ സാമുദായിക സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

  
backup
January 28 2018 | 03:01 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%81%e0%b4%a6


ലഖ്‌നൗ: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ റാലിയെച്ചൊല്ലി ഉത്തര്‍പ്രദേശില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം. കസ്ഗഞ്ച് ജില്ലയില്‍ വെള്ളിയാഴ്ചയാണ് സമുദായ സംഘര്‍ഷമുണ്ടായത്. അനുവാദമില്ലാതെ നടന്ന റാലിയെ ചൊല്ലിയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
കലാപത്തിനിടയില്‍ നെഞ്ചില്‍ വെടിയേറ്റ് ചന്ദന്‍ഗുപ്ത(22) എന്നയാള്‍ കൊല്ലപ്പെടുകയും മറ്റൊരാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചന്ദന്‍ ഗുപ്തയുടെ സംസ്‌കാരചടങ്ങ് കഴിഞ്ഞ വരുന്നവരാണ് ഇന്നലെ വീണ്ടും കലാപമുണ്ടാക്കിയതെന്ന് പൊലിസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 49 പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ കലാപകാരികള്‍ നിരവധി കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കി. കലാപം നിയന്ത്രിക്കുന്നതിനായി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയുടെ അതിര്‍ത്തികളെല്ലാം അടച്ചതായി ജില്ലാ കലക്ടര്‍ ആര്‍.പി സിങ് അറിയിച്ചു.
നിരവധി വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടതായും സ്ഥിതി ഗതികള്‍ നിയന്ത്ര വിധേയമാണെന്നും പൊലിസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലിസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച നടന്ന റാലിക്കിടയില്‍ ഇരുവിഭാഗവും തമ്മില്‍ കല്ലേറില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് വെടിവയ്പ്പില്‍ കലാശിക്കുകയായിരുന്നു.
സംഘര്‍ഷത്തില്‍ ശക്തമായി പ്രതിഷേധിച്ച മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്, കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
റിപ്പബ്ലിക് ദിനത്തിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ ഒരിക്കല്‍പോലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഇരു സമുദായങ്ങള്‍ക്കും നീതി ഉറപ്പാക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  27 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago