ചോദ്യങ്ങളൊന്നുമില്ലാതെ ത്രിപുര സഭയില്‍ 'മൗനി'കളായത് 16 എം.എല്‍.എമാര്‍
അഗര്‍ത്തല: അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ത്രിപുരയിലെ എം.എല്‍.എമാരുടെ നിലവാരത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ പുറത്ത്.
അഞ്ചുവര്‍ഷക്കാലത്ത് ഒരിക്കല്‍പോലും ഒരു ചോദ്യം പോലും ചോദിക്കാതെ മൗനിയായിരുന്നത് 16 ജനപ്രതിനിധികളാണ്. 11ാം നിയമസഭയുടെ 15 സമ്മേളനങ്ങളില്‍ സി.പി.എം എം.എല്‍.എ ഹരിചരണ്‍ സര്‍ക്കാര്‍ ഒരു ചോദ്യം മാത്രമാണ് ചോദിച്ചത്.
എന്നാല്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചത് മുന്‍കോണ്‍ഗ്രസ് അംഗം രത്തന്‍ ലാല്‍ നാഥ് ആണ്. 44 എം.എല്‍.എമാരില്‍ 73 ശതമാനം പേര് 4,032 ചോദ്യങ്ങളാണ് ഉന്നയിച്ചത്.
ഇതില്‍ രത്തന്‍ ലാല്‍ 1,706 ചോദ്യങ്ങള്‍ ഉന്നയിച്ച് 42 ശതമാനം പങ്കാളിത്തവുമായി മുന്നിട്ടുനില്‍ക്കുന്നു. ഇയാള്‍ക്കുപിന്നാലെ സി.പി.എം എം.എല്‍.എ സമിര്‍ ദേബ് സര്‍ക്കാര്‍ 488 ചോദ്യങ്ങളും മുന്‍ കോണ്‍ഗ്രസ് അംഗം ആസിഷ് കുമാര്‍ സാഹ 240 ചോദ്യങ്ങളും ഉന്നയിച്ചു.
രത്തന്‍ലാല്‍ നാഥും ആസിഷ് കുമാറും എം.എല്‍.എ സ്ഥാനം രാജിവച്ച് ഇപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുകയാണ്.
നാല് എം.എല്‍.എമാര്‍ക്ക് മാത്രമാണ് 100 ശതമാനം ഹാജര്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."