പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത സംഭവം; നടി അമല പോളിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
കൊച്ചി: പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടി അമല പോളിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആവശ്യപ്പെടുമ്പോള്‍ അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാകണമെന്ന് അമല പോളിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 15ന് അമലയെ ചോദ്യംചെയ്തിരുന്നു. ക്രൈംബ്രാഞ്ച് കേസെടുത്തതോടെ അമല പോള്‍ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ ജാമ്യത്തില്‍ വിട്ടയച്ചത്. പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ 19 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് കേസ്.
1.12 കോടി വിലയുള്ള എസ് ക്ലാസ് ബെന്‍സിന് 1.75 ലക്ഷം രൂപയാണ് നികുതിയായി പുതുച്ചേരിയില്‍ അടച്ചത്. കേരളത്തില്‍ ഈ കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 20 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടിവരും. പുതുച്ചേരി രജിസ്‌ട്രേഷനില്‍ സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപി എം.പി, ഫഹദ് ഫാസില്‍, അമല പോള്‍ തുടങ്ങിയവര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ചോദ്യംചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നേരത്തേ അമലക്ക് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, ചോദ്യംചെയ്യലിന് ഹാജരാകാതിരുന്ന അമല മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരതാമസക്കാരാകണമെന്ന വ്യവസ്ഥയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."