HOME
DETAILS
MAL
യുവാക്കളുടെ മരണം; കശ്മിരില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി
backup
January 29 2018 | 02:01 AM
ശ്രീനഗര്‍: സൈനിക വാഹനത്തിനു നേരെ കല്ലേറ് നടത്തിയതിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഷോപ്പിയാന്‍ ജില്ലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് അയവു വന്നില്ല. അക്രമം പടരാതിരിക്കാന്‍ സൈന്യം കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഷോപ്പിയാന്‍ ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഇന്റര്‍നെറ്റ് സംവിധാനവും താല്‍ക്കാലികമായി റദ്ദാക്കി. കശ്മിരില്‍ പലയിടത്തും ഇന്നലെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.
ഷോപ്പിയാന്‍ ജില്ലയിലെ ഗനോവ്പോറയില് ശനിയാഴ്ച വൈകീട്ടാണ് സൈന്യത്തിനു നേരെ കല്ലേറുണ്ടായത്. ഇവരെ പിരിച്ചുവിടുന്നതിനായി നടത്തിയ വെടിവയ്പിലാണ് രണ്ട് യുവാക്കള്‍ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."