HOME
DETAILS

സഊദി അഴിമതിക്കേസ്: പ്രതികള്‍ കൈമാറിയതില്‍ ഭൂരിഭാഗവും കമ്പനി ഓഹരികളും കെട്ടിടങ്ങളും

  
backup
January 29 2018 | 03:01 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-3



റിയാദ്: സഊദി അഴിമതിക്കേസില്‍ കുടുങ്ങിയവരില്‍ പുറത്തിറങ്ങുന്നതിനു നല്‍കിയതില്‍ ബഹുഭൂരിഭാഗവും അവരുടെ കമ്പനി ഓഹരികളും കെട്ടിടങ്ങളുമാണെന്നു ധനമന്ത്രി മുഹമ്മദ് ആദില്‍ ജദ്ആന്‍ വെളിപ്പെടുത്തി. ഒത്തുതീര്‍പ്പിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ടുവച്ച മൂല്യനിര്‍ണയ പണത്തിന്റെ തോതിന് അനുസരിച്ചുള്ള ഓഹരികളും കെട്ടിടങ്ങളുമാണു നല്‍കിയതില്‍ ഭൂരിഭാഗവും. എന്നാല്‍, ചിലര്‍ പണം തന്നെയാണു പൊതുഖജനാവിലേക്കു തിരിച്ചടച്ചതെന്നും ധനമന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിലേക്ക് ഇവര്‍ നല്‍കിയ വസ്തുവകകള്‍ വിറ്റ് പണമാക്കി മാറ്റുന്നതിനു താല്‍ക്കാലിക താമസം ഉണ്ടണ്ടാകുമെന്നും അഴിമതി തടയുന്നതിന് കേസുകള്‍ കര്‍ക്കശമായി കൈകാര്യം ചെയ്യുമെന്ന സൂചനയാണു സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടണ്ടു വര്‍ഷത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണു സര്‍ക്കാര്‍ ഇത്തരം നീക്കം നടത്തിയത്. ഒത്തുതീര്‍പ്പു ധാരണ ഉണ്ടണ്ടാക്കാനാണു സര്‍ക്കാര്‍ ശ്രമം നടത്തിയത്. ഇതില്‍ ചിലരെ നിരപരാധിത്വം മനസിലാക്കി വിട്ടയച്ചു. ധാരണ പാലിക്കാന്‍ തയാറാകാത്തവര്‍ കോടതികളില്‍ നേരിടേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി. പതിനായിരം കോടി ഡോളര്‍ പൊതുഖജനാവില്‍ തിരിച്ചെത്തിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം.
അതേസമയം, കഴിഞ്ഞ ദിവസം വിട്ടയച്ചവരില്‍ ഏറ്റവും പ്രമുഖനായ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ മോചനത്തോടെ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം പൂര്‍വാധികം ശക്തിയോടെ തിരിച്ചുകയറ്റം തുടങ്ങി. വിട്ടയച്ച വാര്‍ത്ത പുറത്തുവന്ന തൊട്ടടുത്ത ദിവസം കിങ്ഡം ഹോള്‍ഡിങ് കമ്പനി ഏറ്റവും ഉയര്‍ന്ന നിലയിലാണു വ്യാപാരം നടത്തിയത്. ഓഹരികള്‍ കമ്പനിയുടെ പത്തു ശതമാനം ഉയര്‍ന്ന നിലയിലാണു വ്യാപാരം നടന്നതെന്നു സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2014നു ശേഷമുള്ള ഏറ്റവും ഉയര്‍ന്നതും സഊദി ഓഹരി വിപണിയിലെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മൂല്യവുമാണിതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മോചനത്തിനുശേഷം അദ്ദേഹം കമ്പനി അധിപനായി തുടരുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
വലീദ് രാജകുമാരന്റെ അറസ്റ്റിനുശേഷം കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ ഓഹരിയില്‍ വന്ന തുടര്‍ച്ചയായ ഇടിവിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സമ്പത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ 855 മില്യന്‍ ഡോളര്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നു. ആപ്പിള്‍, ട്വിറ്റര്‍, റൂപര്‍ട്ട് മാര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ് എന്നിവയില്‍ ഓഹരിയുള്ള വലീദിന്റെ ആസ്തി അറസ്റ്റിനു മുന്‍പ് 1,700 കോടി ഡോളര്‍ ആയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിച്ചിറയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a month ago
No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago
No Image

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.

International
  •  a month ago
No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago