കരുനാഗപ്പള്ളി: പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് നി സാര്‍.
ട്രെയിന്‍ യാത്രയ്ക്കിടെ മറന്നുവച്ച പേഴ്‌സ് തിരികെ ലഭ്യമാക്കിയ റെയില്‍വേ അധികൃതരുടെ കൃത്യനിര്‍വഹണത്തെ വാനോളം പുകഴ്ത്തുകയാണ് ആലുംകടവിലെ ബ്രദേഴ്‌സ് ജ്വല്ലറി ഉടമനിസാറും കുടുംബവും. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി കഴിഞ്ഞ 18ന് മലബാര്‍ എക്‌സ്പ്രസില്‍ തലശ്ശേരിയില്‍പോയി തിരികെ വരുമ്പോഴാണ് നിസാറിന്റെ പേഴ്‌സ് നഷ്ടമായത്. ബി ടു കോച്ചിലെ ബര്‍ത്തില്‍ ഉറക്കത്തിനിടെ ടി.ടി.ഇ എത്തിയപ്പോള്‍ ടിക്കറ്റെടുത്ത് നല്‍കിയശേഷം പേഴ്‌സ് തലയ്ക്കടിയില്‍വച്ച് ഉറങ്ങി.
കരുനാഗപ്പള്ളിയില്‍ ട്രെയിന്‍ ഇറങ്ങി കുടുംബസമേതം തിരികെ വീട്ടിലെത്തിയപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തിരിച്ചറിയല്‍ കാര്‍ഡ്, എടിഎം കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെ പ്രധാന രേഖകളും പണവും പേഴ്‌സിലുണ്ടായിരുന്നു. ഉടന്‍ സ്റ്റേഷന്‍ മാസ്റ്ററുമായി ബന്ധപ്പെട്ടു. അപ്പോഴേക്കും ട്രെയിന്‍ കൊല്ലം വിട്ടിരുന്നു. സ്റ്റേഷന്‍മാസ്റ്ററുടെ നിര്‍ദേശപ്രകാരം റെയില്‍വേ പൊലിസുമായി ബന്ധപ്പെട്ടെങ്കിലും തണുത്ത പ്രതികരണമായിരുന്നു. തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സുമായി ബന്ധപ്പെട്ടു. അന്വേഷിക്കാമെന്നറിയിച്ച അവര്‍ വൈകിട്ട് തിരിച്ചു വിളിച്ചു. പേഴ്‌സ് ടി.ടി.ഇയുടെ പക്കല്‍ ഉണ്ടെന്നും അദ്ദേഹത്തിന്റെ നമ്പരില്‍ വിളിക്കാനുമായിരുന്നു നിര്‍ദേശം. ജാഫര്‍ ഹുസൈന്‍ എന്ന ടി.ടി.ഇയുടെ കൈയിലായിരുന്നു പേഴ്‌സ്. കരുനാഗപ്പള്ളി സ്വദേശിയാണെന്നറിഞ്ഞപ്പോള്‍ താന്‍ കൊല്ലത്തേക്ക് വരികയാണെന്നും അവിടെയെത്താനും പറഞ്ഞു. കൊല്ലത്തേക്ക് പുറപ്പെട്ട നിസാറിന്റെ വാഹനം ഒന്നരമണിക്കൂറോളം ബ്ലോക്കില്‍പ്പെട്ടു. എങ്കിലും ക്ഷമയോടെ കാത്തിരുന്ന ഉദ്യോഗസ്ഥന്‍ പേഴ്‌സ് നിസാറിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."