അംഗന്‍വാടി ജീവനക്കാര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍: കുടിശിക തുക സര്‍ക്കാര്‍ നല്‍കും
തിരുവനന്തപുരം: അംഗന്‍വാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം തുകയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പദ്ധതി പ്രകാരം നല്‍കുന്ന 1000 രൂപ ഒഴികെ വര്‍ധിപ്പിച്ച മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കുന്നതാണെന്ന് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതനുസരിച്ച് വര്‍ധിപ്പിച്ച ഓണറേറിയം തുക 10-4-2017 മുതലുള്ള കുടിശിക സഹിതം മാറിനല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടു.
അംഗന്‍വാടി വര്‍ക്കറുടെ ഓണറേറിയം 10,000 രൂപയായും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 7,000 രൂപയായും 2016 ഫെബ്രുവരിയില്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനാവശ്യമായ തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിന് ഉത്തരവായിരുന്നു. ഈ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലഭ്യമല്ലാത്തതിനാല്‍ വര്‍ധനവ് ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചില്ല. ഇതോടെ 201718 സാമ്പത്തിക വര്‍ഷം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ അധിക വിഹിതം വഹിക്കുന്നതാണെന്ന് തീരുമാനിച്ചു. അതനുസരിച്ച് ഈ സാമ്പത്തിക വര്‍ഷം 358.97 കോടി രൂപയ്ക്ക് പുറമെ 64.85 കോടിരൂപ അനുവദിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."