HOME
DETAILS

ബാങ്ക് മാനേജര്‍ക്ക് പൊലിസ് മര്‍ദനമേറ്റ സംഭവം എന്ത് നടപടിയെടുത്തുവെന്ന് ഡി.ജി.പി

  
backup
January 30 2018 | 02:01 AM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87%e0%b4%9c%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf

 

കൊച്ചി: യൂനിയന്‍ ബാങ്ക് തൊടുപുഴ ശാഖാ മാനേജരായിരുന്ന പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെ മര്‍ദിച്ച കേസില്‍ കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എന്ത് നടപടിയെടുത്തുവെന്ന് 15 ദിവസത്തിനകം ഡി.ജി.പി അറിയിക്കണമെന്ന് ഹൈക്കോടതി.
കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റംനല്‍കിയോയെന്ന് വ്യക്തമാക്കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിലുണ്ട്. ഇടുക്കി എ.എസ്.പിയായിരുന്ന നിശാന്തിനി ഉള്‍പ്പെടെ അഞ്ച് പൊലിസ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചെന്നാണ് പേഴ്‌സി ജോസഫ് നല്‍കിയ പരാതിയിലുള്ളത്. 2011 ലാണ് സംഭവം. മര്‍ദനത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കഴിയവെ തൊടുപുഴ എ.എസ്.ഐ കെ.ഐ മുഹമ്മദ് മൊഴിയെടുത്തെങ്കിലും കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി പേഴ്‌സി ജോസഫ് തൊടുപുഴ സി.ജെ.എം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ഇതു റദ്ദാക്കാന്‍ എ.എസ്.ഐ മുഹമ്മദ് നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
2011 ജൂലൈ 27ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയെന്നും ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരുള്‍പ്പെട്ട കേസായതിനാല്‍ മൊഴി എസ്.ഐക്ക് കൈമാറിയെന്നും എ.എസ്.ഐ ഹൈക്കോടതിയെ അറിയിച്ചു. ഇതു ശരിയാണെന്ന് വിലയിരുത്തിയ ഹൈക്കോടതി മുഹമ്മദിനെതിരായ കേസ് നടപടികള്‍ റദ്ദാക്കി. ബാങ്കില്‍ വായ്പ തേടിയെത്തിയ വനിതാ പൊലിസ് കോണ്‍സ്റ്റബിളിന്റെ കൈയില്‍ കടന്നുപിടിച്ചെന്ന പരാതിയിലാണ് പേഴ്‌സി ജോസഫിനെ കസ്റ്റഡിയിലെടുത്തത്.
ഇത്തരം സംഭവം ബാങ്കില്‍ നടക്കാന്‍ സാധ്യതയില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. വനിതാ പൊലിസ് കോണ്‍സ്റ്റബിളിന് വായ്പ നിഷേധിച്ചതിനെത്തുടര്‍ന്നാണ് മര്‍ദിച്ചതെന്ന് പേഴ്‌സിയുടെ മൊഴിയില്‍ പറയുന്നു. കുറ്റക്കാര്‍ക്കെതിരേ അച്ചടക്ക നടപടി അനിവാര്യമായ ആരോപണമാണിത്. കുറ്റക്കാരെ രക്ഷിക്കാന്‍ ഈ മൊഴി മറച്ചുവച്ചാണ് പൊലിസ് മുന്നോട്ടുനീങ്ങിയത്. ഹൈക്കോടതി പലതവണ ആവശ്യപ്പെട്ടതിനുശേഷമാണ് പരാതിക്കാരന്റെ മൊഴി പൊലിസ് ഹാജരാക്കിയത്.
മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. തൊടുപുഴ സി.ജെ.എം കോടതിയില്‍ നിലവിലുള്ള കേസിന്റെ വിചാരണക്ക് മൊഴി കൈമാറണമെന്നും മൊഴിയില്‍ കൃത്രിമം കാട്ടാന്‍ സാധ്യതയുള്ളതിനാല്‍ മജിസ്‌ട്രേറ്റ് ഇത് സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  3 months ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago
No Image

ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍

Kerala
  •  3 months ago
No Image

സുഭദ്ര കൊലപാതക കേസ്: ഒരാള്‍കൂടി കസ്റ്റഡിയില്‍ 

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

Kerala
  •  3 months ago