നാളെ നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാം, ചുവന്നു തുടുത്ത ചന്ദ്രനെ
വാഷിങ്ടണ്‍: നാളെ അപൂര്‍വ ചന്ദ്രകാഴ്ചക്ക് ലോകം സാക്ഷിയാകും. ഗ്രഹണ ദിവസമായ ബുധനാഴ്ച രാത്രി ചുവന്നുതുടുത്ത ചന്ദ്രനെ പതിവില്‍നിന്നു വിപരീതമായി ആര്‍ക്കും നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാനാകും.
ഈ അപൂര്‍വ പ്രതിഭാസത്തിന് ശാസ്ത്രലോകം 'ബ്ലഡ് മൂണ്‍' എന്നാണു പേരു നല്‍കിയിരിക്കുന്നത്. വടക്കന്‍ അമേരിക്ക മുതല്‍ കിഴക്കന്‍ ഏഷ്യ വരെ ഈ പ്രതിഭാസം നേരിട്ടു കാണാനാകും. ഇന്ത്യയില്‍ ബംഗളൂരുവില്‍ ഇതിന് അവസരമൊരുങ്ങുമെന്നാണു വിവരം.
സാധാരണ ഗ്രഹണ ദിവസങ്ങളില്‍ ചന്ദ്രനു ചുവപ്പു കലര്‍ന്ന നിറമായിരിക്കുമെങ്കിലും പൊതുവെ ഇതു നഗ്നനേത്രങ്ങള്‍ക്കു ദൃശ്യമാകാറില്ല. എന്നാല്‍, 2018 ജനുവരി 31നു ഗ്രഹണ ദിവസത്തില്‍ ദൃശ്യമാകുന്ന ചന്ദ്രനെ ആര്‍ക്കും കാണാനാകും.
1982നു ശേഷം ലോകത്ത് ഇത്തരമൊരു പ്രതിഭാസമുണ്ടാകുന്നത് ആദ്യമാണെന്ന് നാസയുടെ വാഷിങ്ടണ്‍ സ്‌പെയ്‌സ് ഫ്‌ളൈറ്റ് സെന്റിലെ ഗവേഷകന്‍ നോഹ് പെട്രോ പറയുന്നു. 1963ലും 1982ലും ഇന്ത്യയില്‍ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രഹണ ദിവസം ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഭൂമിയിലെ ഭീകരമായ മലിനീകരണ തോതിന്റെ പ്രതിഫലനം കൂടിയാണ് 'ബ്ലഡ് മൂണ്‍' എന്നാണു ശാസ്ത്രലോകം നല്‍കുന്ന വിവരം. 31ന് ചിലയിടങ്ങളില്‍ ചന്ദ്രന്‍ ചുവപ്പു നിറത്തിലും മറ്റു ചിലയിടങ്ങൡല്‍ സൂപ്പര്‍ മൂണ്‍ ആയും ബ്ലൂ മൂണ്‍ ആയും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുമെന്നും പറയപ്പെടുന്നുണ്ട്. ഈ മൂന്നു പ്രതിഭാസങ്ങളും ഒരേ ദിവസം സംഭവിക്കുന്നത് അസാധാരണമാണെന്ന് നോഹ് പെട്രോ പറഞ്ഞു.
ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ സംഭവിക്കുന്ന ഗ്രഹണം ഒന്നു മുതല്‍ മൂന്നു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. ഇന്ത്യന്‍ സമയം ഏകദേശം വൈകിട്ട് 5.18ന് ആരംഭിക്കുന്ന പ്രതിഭാസം 6.59ഓടെ പാരമ്യത്തിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."