ചരിത്ര ന്യൂസിയം യാഥാര്‍ഥ്യമാകുന്നു
കൂറ്റനാട്: തൃത്താലയുടെ സംസ്കാരവും ചരിത്രവും ഉള്‍പ്പടെ ഇന്നുവരെ ലഭ്യമാകാന്‍ സാധ്യതയുള്ള മുഴുവന്‍ രേഖകളും സമാഹരിച്ച് വരും തലമുറകള്ക്കുള്പ്പടെ അനുഭവിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളൊരുക്കാന്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ന്യൂസിയമൊരുക്കുന്നു.സംസ്ഥാനത്ത് തന്നെ ആദ്യത്തെ ന്യൂസിയമാണ് കൂറ്റനാടൊരുങ്ങുന്നത്. കേരളത്തിന്റെ സംസ്കാരിക ഭൂമികയായ തൃത്താലക്ക് പറയാനും കാണിച്ചു തരാനും പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യം മുതല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുഴയോരത്ത് ഇവിടെ മനുഷ്യ ജീവിതമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതുള്‍പ്പടെയുള്ള ഏറെ കാര്യങ്ങളുണ്ട്.
വര്‍ത്തമാനകാലം വരെയുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനും യഥാസമയം പരിഷ്കരിച്ച് അറിവുതേടുന്ന ഏവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള സംവിധാനവും വിശാലമായ ലൈബ്രറിയും തുടങ്ങി ഏറെ ഇടപെടലുകളാണ് ന്യൂസിയം' തൃത്താലയുമായി ബന്ധപ്പെട്ട് അച്ചടിക്കപ്പെട്ട എല്ലാ വാര്‍ത്തകളും ദൈനംദിന സംഭവ വികാസങ്ങളും ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യും.
വിദ്യാര്‍ത്ഥികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും തുടങ്ങി മുഴുവനാളുകള്‍ക്കും ഏറെ പ്രയോജനപ്രദമാകും ന്യൂസിയം. കഴിഞ്ഞ ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി എം പുഷ്പജ നിര്‍മ്മാണോദ്ഘാടനം നടത്തി.പ്രതിപ് അധ്യക്ഷനായി.എ രജീഷ, കെ.ജനാര്‍ദ്ധന്‍, കെ. മനോഹരന്, സി.കെ ഉണ്ണികൃഷ്ണന്, വിശ്വനാഥന്, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."