തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം: ഉന്നതതല അവലോകനയോഗം ഇന്ന്
തൊടുപുഴ: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന കെടുതികള്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലയിലെ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അവലോകനയോഗം ഇന്ന് രാവിലെ 11 മണിയ്ക്ക് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ജില്ലയുടെ ചുമതലയുള്ള തുറമുഖവകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് അവലോകനയോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. യോഗത്തില്‍ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ വിശകലനം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എ കൗശിഗന്‍ അറിയിച്ചു.
അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി, നിയുക്ത എം.എല്‍.എമാരായ എം.എം മണി, എസ് രാജേന്ദ്രന്‍, ഇ.എസ് ബിജിമോള്‍, റോഷി അഗസ്റ്റിന്‍, പി.ജെ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പൊലിസ് മേധാവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, സബ് കലക്ടര്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, ഡപ്യൂട്ടി കലക്ടര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, പ്രോജക്ട് ഡയറക്ടര്‍ ദാരിദ്ര നിര്‍മാര്‍ജനം, എം.ജി.എന്‍.ആര്‍.ഇ.ജി.എ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മൈനര്‍ ഇറിഗേഷന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എല്‍.എസ്.ജി.ഡി, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ്.ഇ.ബി, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ്.ഇ.ബി ഡാം സേഫ്റ്റി, സ്റ്റേഷന്‍ ഓഫീസര്‍ ഫയര്‍ ആന്റ് റെസ്‌ക്യു, പി.ഡബ്‌ള്യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, വാട്ടര്‍ അതോററ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ , ബി.എസ്.എന്‍.എല്‍ ഡിവിഷണല്‍ ഓഫീസര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍, എന്‍.എച്ച്.ആര്‍.എം ജില്ലാ പ്രോഗ്രാം മാനേജര്‍, ജില്ലാ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ആരോഗ്യം), എ.ഡി.സി (ജനറല്‍), ജില്ലാ ശുചിത്വമിഷന്‍ അസി.ഡവലപ്പ്‌മെന്റ് ഡയറക്ടര്‍, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, ഐ.റ്റി.ഡി.പി പ്രോഗ്രാം ഓഫീസര്‍, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍, തഹസില്‍ദാര്‍മാര്‍, ആര്‍.ഡി.ഒമാര്‍, ബി.ഡി.ഒമാര്‍, മുന്‍സിപ്പാലിറ്റി,പഞ്ചായത്ത് സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."