HOME
DETAILS

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

  
October 30 2024 | 04:10 AM

Cyber financial crimes have increased sharply 3207 crore loss in four years

കോഴിക്കോട്: രാജ്യത്ത് സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ കുത്തനെ വർധിച്ചതായി റിസർവ് ബാങ്ക് കണക്കുകൾ. നാലു വർഷത്തിനിടെ സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് നഷ്ടമായതായി പരാതി ലഭിച്ചത് 3,207 കോടി രൂപയാണ്. 
ഏറ്റവും കൂടുതൽ പരാതികൾ സ്വകാര്യ ബാങ്കുകളുമായി ബന്ധപ്പെട്ടാണ്. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ പോലും സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമായ ഡിജിറ്റൽ അറസ്റ്റിനെ കഴിഞ്ഞ ദിവസം  പരാമർശിച്ചിരുന്നു. 

2020-21 മുതൽ 2023-24 വരെ സാമ്പത്തിക വർഷത്തിൽ 5,82,000 സൈബർ കേസുകളിലായാണ് ഇത്രയും വലിയ തുക നഷ്ടമായത്. 2023-24 വർഷം കുറ്റകൃത്യങ്ങളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. 2023ൽ 75,800 കേസുകളുണ്ടായപ്പോൾ 2024ൽ ഇത് 2,92,800 ആയി വർധിച്ചു. നഷ്ടം 421.4 കോടി രൂപയിൽ നിന്ന് 2054.6 കോടിയായും ഉയർന്നു.  

2019-20ൽ 73,386 കേസുകളിലായി 244.01 കോടിയും 20-21ൽ 73,988 കേസുകളിലായി 228.65 കോടിയും 21-22ൽ 65,893 കേസുകളിൽ 258.61 കോടിയും നഷ്ടമായി. 2017ൽ 3466 കേസ്, 2018ൽ 3,353, 2019ൽ 6,229, 2020ൽ 10,395 കേസ് എന്നിങ്ങനെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
രാജ്യത്തിന്റെ ബിസിനസ് തലസ്ഥാനം എന്നു വിശേഷണമുള്ള മുംബൈ ഉൾക്കൊള്ളുന്ന മഹാരാഷ്ട്രയിലാണ്  ഏറ്റവും കൂടുതൽ സൈബർ സാമ്പത്തിക  തട്ടിപ്പ് രജിസ്റ്റർ ചെയ്തത്.

26 ശതമാനം കേസുകൾ മഹാരാഷ്ട്രയിലാണെങ്കിൽ 23 ശതമാനം കേസുകളോടെ തമിഴ്‌നാടാണ് രണ്ടാമത്. ഡൽഹിയിൽ ഒമ്പത് ശതമാനവും. 2020ലെ കണക്കിൽ ഏറ്റവും കൂടുതൽ കേസുകളുണ്ടായത് തെലങ്കാനയിലായിരുന്നു. കൊട്ടക് മഹീന്ദ്ര, ആക്‌സിസ്, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ എന്നീ അഞ്ചു ബാങ്കുകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ. ഇതിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴികെ എല്ലാം സ്വകാര്യ പുതുതലമുറ ബാങ്കുകളാണ്. 53 ശതമാനം കേസുകളും ഈ അഞ്ചു ബാങ്കുകളുമായി ബന്ധപ്പെട്ടാണ്. 

കേരളത്തിലും സൈബർ ക്രൈമുകൾ വർധിച്ചു. 2016ൽ 283 കേസുകളുണ്ടായിരുന്നത് 2023ൽ 3,295 കേസുകളായി. 2024 ഒാഗസ്റ്റ് വരെ 2446 കേസുകൾ വന്നു കഴിഞ്ഞു.  2022ൽ 773 കേസുകളാണ് രജിസ്റ്റർ ചെയ്തത്. രാജ്യത്ത് പണത്തിന്റെ വിനിമയം 12 വർഷം കൊണ്ട് 90 ഇരട്ടി വർധിച്ചുവെന്നാണ് റിസർവ് ബാങ്കിന്റെ കണക്ക്. 2012-13ൽ 162 കോടി രൂപയുടെ ഡിജിറ്റൽ കൈമാറ്റം നടന്നപ്പോൾ 2023-24ൽ ഇത് 14,726 കോടിയായി വർധിച്ചു. നോട്ട് നിരോധനവും കൊവിഡുമാണ് ഡിജിറ്റൽ ഇടപാടുകൾ വർധിക്കാൻ കാരണമായത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  21 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  21 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  21 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  21 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  21 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  21 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  21 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  21 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  21 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  21 days ago