HOME
DETAILS

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

  
October 30, 2024 | 6:22 AM

kannur-district-collector-confirmed-the-statement-in-the-court-verdict

കണ്ണൂര്‍: ചടങ്ങ് കഴിഞ്ഞ ശേഷം നവീന്‍ ബാബു തന്നെ കണ്ടെന്നും, തെറ്റ് പറ്റിയെന്ന് പറഞ്ഞെന്നുമുള്ള മൊഴി തള്ളാതെ കളക്ടര്‍ അരുണ്‍ കെ വിജയന്‍. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ പരിമിതിയുണ്ടെന്നും ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോടതിവിധിയില്‍ വന്ന മൊഴി നിഷേധിക്കുന്നില്ല. ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണര്‍ക്ക് നല്‍കിയ മൊഴിയും സമാനമാണ്. എന്നാല്‍ തന്റെ മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ല. ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ല. ഇപ്പോള്‍ കേസില്‍ അന്വേഷണം നടക്കുകയാണ്. കൂടുതല്‍ പറയുന്നതിന് തനിക്ക് പരിമിതികള്‍ ഉണ്ട്. ഇത് ഇതിന് മുന്‍പും താന്‍ പറഞ്ഞിട്ടുള്ള കാര്യമാണെന്നും നവീന്‍ ബാബു കുറ്റസമ്മതം നടത്തിയോ എന്ന ചോദ്യത്തിന് മറുപടിയായി കലക്ടര്‍ പറഞ്ഞു. 

എട്ട് മാസം എന്റെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. കുടുംബത്തിന് കൊടുത്ത കത്തിലുള്ള കാര്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നും അരുണ്‍ കെ വിജയന്‍ പറഞ്ഞു. കുടുംബത്തിന്റെ ആരോപണങ്ങളും അന്വേഷിക്കട്ടെയെന്നും അവധി അപേക്ഷ നീട്ടി എന്ന ആരോപണങ്ങളെല്ലാം അന്വേഷിക്കാമെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആരോപണമുന്നയിക്കരുതെന്ന് ദിവ്യയോട് പറഞ്ഞതായി അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയില്‍ കലക്ടര്‍ പറയുന്നുണ്ട്. രാവിലെ പങ്കെടുത്ത പരിപാടിക്കിടെ ദിവ്യ കലക്ടറോട് പെട്രോള്‍പമ്പിന്റെ വിഷയം സംസാരിച്ചിരുന്നു. പരാതി എഴുതിനല്‍കാന്‍ ദിവ്യയോട് കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, തെളിവില്ലെന്നായിരുന്നു ദിവ്യയുടെ മറുപടി. വേണ്ടത്ര തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് കലക്ടര്‍ ദിവ്യയോട് പറഞ്ഞു. ദിവ്യ പരിപാടിക്ക് എത്തില്ലെന്നാണ് കരുതിയതെന്നും കലക്ടറുടെ മൊഴിയിലുണ്ട്. 

ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ വിധിപ്പകര്‍പ്പിലാണ് കലക്ടറുടെ മൊഴി സംബന്ധിച്ച വിവരങ്ങളുള്ളത്. എ.ഡി.എമ്മിന്റെ യാത്രയയപ്പു യോഗത്തില്‍ പങ്കെടുത്തത് കലക്ടറുടെ ക്ഷണപ്രകാരമെന്ന ദിവ്യയുടെ വാദത്തിനെതിരാണ് കലക്ടറുടെ മൊഴി. ചടങ്ങ് സംഘടിപ്പിച്ചത് ജോയിന്റ് സ്റ്റാഫ് കൗണ്‍സിലാണെന്നും അവര്‍ ക്ഷണിച്ചിട്ടാണ് താന്‍ പങ്കെടുത്തതെന്നും കലക്ടറുടെ മൊഴിയിലുണ്ട്. യോഗത്തില്‍ തന്നെ സംസാരിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കലക്ടര്‍ കെ.വി ശ്രുതിയാണെന്നാണു ദിവ്യയുടെ മറ്റൊരു വാദം. എന്നാല്‍, വേദിയിലേക്കു കടന്നുവന്ന ദിവ്യ, മൈക്ക് സ്വയം ഓണ്‍ ചെയ്ത് സംസാരിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നാണു ശ്രുതിയുടെ മൊഴി. 

യോഗത്തിലേക്കു കാമറാമാനെ അയയ്ക്കണമെന്നാവശ്യപ്പെട്ട് ഉച്ചയ്ക്ക് 2.10ന് ദിവ്യ വിളിച്ചിരുന്നതായി പ്രാദേശിക ചാനല്‍ പ്രവര്‍ത്തകന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ദിവ്യ ആവശ്യപ്പെട്ടതുപ്രകാരം കാമറ യൂനിറ്റ് അയച്ചു. പരിപാടി കഴിഞ്ഞ ശേഷം ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു വീണ്ടും വിളിച്ചു. വാര്‍ത്ത നല്‍കും മുന്‍പേ ദൃശ്യങ്ങള്‍ ദിവ്യയ്ക്ക് അയച്ചുകൊടുത്തുവെന്നും മൊഴിയിലുണ്ട്.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  2 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  2 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  2 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  2 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  2 days ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  2 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  2 days ago