പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ല; കുടിശ്ശികയില്ലാതെ നല്‍കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടിസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കുടിശ്ശികയില്ലാതെ പെന്‍ഷന്‍ നല്‍കും. പെന്‍ഷന്‍ നല്‍കുന്നതിനായി കെ.എസ്.ആര്‍.ടി.സിയെ പ്രാപ്തരാക്കും.
വരവിനെക്കാള്‍ ചെലവ് വരുന്നതാണ് പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി പരിഹരിക്കുന്നതിന് സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുനഃസംഘടന നടക്കുകയാണ്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നെങ്കിലും നഷ്ടം നികത്തിവരുകയാണ്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി വ്യത്യസ്തമായി നില്‍ക്കുകയാണ്. അവിടെ വലിയ ബാധ്യതനിലനില്‍ക്കുന്നുണ്ട്. സുശീല്‍ഖന്ന റിപ്പോര്‍ട്ട് പൊതുവേ അംഗീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ നയത്തിനനുസരിച്ചായിരിക്കും നടപടി സ്വീകരിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ ഷെഡ്യൂളുകളുടെയും ഡ്യൂട്ടിയുടെയും ക്രമീകരണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. എസ്.ബി.ഐ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ഒന്‍പതുശതമാനം പലിശക്കുള്ള വായ്പ ഫെബ്രുവരിയോടെ ലഭിക്കും. ഇത് ലഭിക്കുമ്പോള്‍ വായ്പാ തിരിച്ചടവിതന്നെ പ്രതിമാസം 60 കോടിയുടെ ലാഭമുണ്ടാകും. ഇക്കൊല്ലത്തെ സ്ഥാപനത്തിന്റെ സഞ്ചിതനഷ്ടം 7,966 കോടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."