HOME
DETAILS
MAL
സര്‍ക്കാര്‍ വിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി
backup
January 30 2018 | 19:01 PM
ബംഗളൂരു: സംസ്ഥാനത്ത് സര്‍ക്കാരിനെതിരായ ജനവികാരം ഇല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത എല്ലാ കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. അഴിമതി ആരോപണങ്ങളും നിലനില്ക്കുന്നില്ല. പിന്നെ സര്‍ക്കാര്‍ എന്തിന് ഭയപ്പെടണമെന്നും അദ്ദേഹം ചോദിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനകീയതയില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു തരത്തിലുള്ള പേടിയുമില്ല.
കാരണം സര്‍ക്കാരിന്റെത് വികസന നയങ്ങള്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ഭരണത്തില്‍ ജനങ്ങള്‍ സംതൃപ്തരാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."