വേനല്‍ മഴയില്‍ വന്‍ കുറവ്: അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് നിലയ്ക്കുന്നു
തൊടുപുഴ: സംസ്ഥാനത്ത് വേനല്‍ മഴയില്‍ വന്‍കുറവ്. ജനുവരി ഒന്നുമുതല്‍ ഇന്നലെവരെയുള്ള കണക്ക് പരിശോധിച്ചാല്‍ 84 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് നിലയ്ക്കുന്ന അവസ്ഥയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് പൂര്‍ണമായും നിലച്ചു.
112.659 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള നീരൊഴുക്കാണ് ജനുവരി മാസത്തില്‍ കെ.എസ്.ഇ.ബി അണക്കെട്ടുകളില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ ഏഴുവരെയുള്ള കണക്കനുസരിച്ച് 92 ദശലക്ഷം യൂനിറ്റിനുള്ള നീരൊഴുക്കാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 2.07 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് അണക്കെട്ടുകളില്‍ ഒഴുകിയെത്തിയത്.
2762.6 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം നിലവില്‍ എല്ലാ അണക്കെട്ടുകളിലുമായുണ്ട്. ഇത് മൊത്തം സംഭരണശേഷിയുടെ 67 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേദിവസത്തേക്കാള്‍ 979.752 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം അധികമാണിത്. വൈദ്യുതി ബോര്‍ഡിന്റെ ഗ്രൂപ്പ് ഒന്നില്‍പെട്ട വന്‍കിട അണക്കെട്ടുകള്‍ 75 ശതമാനം നിറഞ്ഞു കിടക്കുന്നുണ്ട്.
ഗ്രൂപ്പ് രണ്ടിലെ ഇടത്തരം അണക്കെട്ടുകള്‍ 66 ശതമാനവും ഗ്രൂപ്പ് മൂന്നിലെ അണക്കെട്ടുകള്‍ 38 ശതമാനവും നിറഞ്ഞുകിടക്കുകയാണ്. ഇടുക്കി 60 ശതമാനം, ഷോളയാര്‍ 82 , പമ്പ 80, ഇടമലയാര്‍ 62, കുണ്ടള 100, മാട്ടുപ്പെട്ടി 75, കുറ്റ്യാടി 47, പൊരിങ്ങല്‍ 22, പൊന്‍മുടി 91, നേര്യമംഗലം 64, ലോവര്‍പെരിയാര്‍ 55, ആനയിറങ്കല്‍ 90, തര്യോട് 56 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. 65.61 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 51.11 ദശലക്ഷം കേന്ദ്രപൂളില്‍ നിന്നും 14.49 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉല്‍പ്പാദനവുമായിരുന്നു.
ഇക്കുറി തുലാമഴയില്‍ 13 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. തെക്കന്‍ കേരളത്തില്‍ ഭേദപ്പെട്ട നിലയില്‍ മഴ ലഭിച്ചപ്പോള്‍ വടക്കന്‍ കേരളത്തില്‍ കുറവായിരുന്നു. പാലക്കാട്, വയനാട്, കാസര്‍കോട്, തൃശൂര്‍ ജില്ലകളിലാണ് തുലാമഴ തീരെ കുറഞ്ഞത്. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഭേദപ്പെട്ട നിലയില്‍ മഴ ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."