HOME
DETAILS
MAL
ഡി.എല്‍.എഫ് ഫ്ളാറ്റ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ പരിപാലന അതോറിറ്റി സുപ്രിംകോടതിയില്‍
backup
February 12 2017 | 10:02 AM
ഡല്‍ഹി: കൊച്ചിയിലെ ഡിഎല്‍എഫ് ഫ്ളാറ്റ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി സുപ്രിംകോടതിയില്‍. നിയമം ലംഘിച്ചാണ് ഫഌറ്റ് സമുച്ചയം ഡിഎല്‍എഫ് കെട്ടിപ്പടുത്തതെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും പൊളിച്ച് നീക്കാന്‍ ഉത്തരവിട്ടിരുന്നില്ല. എന്നാല്‍ ഫ്ളാറ്റിനായി കോടികള്‍ നിക്ഷേപം നടത്തിയതും, ജനങ്ങള്‍ക്കുണ്ടാകാവുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഫ്ളാറ്റ് സമുച്ചയം പൊളിച്ചു നീക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
ഹൈക്കോടതി ഉത്തരവ് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."