മുഖ്യമന്ത്രിക്ക് വേണ്ടി ബഹ്‌റൈനില്‍ സ്‌പെഷ്യല്‍ കേക്ക്
മനാമ: മുഖ്യമന്ത്രിയുടെ ത്രിദിന ബഹ്‌റൈന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ പാലസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി തയ്യാര്‍ ചെയ്ത കേക്ക് ശ്രദ്ധേയമായി.
പാലസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബഹ്‌റൈന്‍ കിരീടാവകാശി ഒരുക്കിയ വിരുന്നിലാണ്
പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത കേക്ക് എത്തിച്ചത്. കേക്കില്‍ ' ലാല്‍ സലാം ..' എന്നും രേഖപ്പെടുത്തിയിരുന്നു.
ഇതു കൂടാതെ ഇന്ത്യയോടും കേരളത്തോടുമുളള ആദരവ് വ്യക്തമാക്കി ത്രിവര്‍ണങ്ങളിലുളള കേക്കുകളും കഥകളി ആലേഖനം ചെയ്ത കേക്കുകളും തയ്യാറാക്കിയിരുന്നു.
മൂന്നുദിനം നീണ്ട സന്ദര്‍ശനത്തിന്റെ അവസാന ദിവസമാണ് മുഖ്യമന്ത്രിക്കും പ്രതിനിധി സംഘത്തിനും കിരീടാവകാശി വിരുന്നൊരുക്കിയത്.
വിരുന്നിനു ശേഷം ബഹ്‌റൈനിലെ മുതിര്‍ന്ന മന്ത്രിമാര്‍ അടക്കമുള്ളവര്‍ കേക്കിനടുത്ത ്‌നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. കേക്ക് മധുരിതവും മനോഹാരിതവുമായിരുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഭാര്യ കമല,നളിനി നെറ്റോ, ജോണ്‍ബ്രിട്ടാസ്, എംഎ യൂസഫലി, രവി പിളള, വര്‍ഗീസ് കുര്യന്‍, സോമന്‍ ബേബി, അഷറഫ് അലി തുടങ്ങിയവരും വിരുന്നില്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."