മാനവികതയിലൂന്നാത്ത രാഷ്ട്രീയത്തിന് നിലനില്‍പ്പില്ല: ഇ.ടി മുഹമ്മദ് ബഷീര്‍
വടകര: മനുഷ്യന്റെ വിഷമങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രാഷ്ട്രീയപ്രവര്‍ത്തനം പൂര്‍ണാര്‍ഥത്തില്‍ സേവന പ്രവര്‍ത്തനമായി മാറേണ്ടതുണ്ട്. സകല വിധത്തിലുള്ള ഭിന്നതകള്‍ക്കുമധീതമായി മനുഷ്യനെ മനസിലാക്കാനുള്ള കഴിവ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നടക്കുതാഴ പുതിയാപ്പ് ശാഖാ മുസ്‌ലിംലീഗ് കമ്മിറ്റി മാക്കൂല്‍പീടികയില്‍ നിര്‍മിച്ചുനല്‍കിയ ബൈത്തുറഹ്മ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് വി.പി.സി മൊയ്തു താക്കോല്‍ ഏറ്റുവാങ്ങി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് പുത്തൂര്‍ അസീസ്, ജന. സെക്രട്ടറി ഒ.കെ കുഞ്ഞബ്ദുല്ല, പ്രൊഫ കെ.കെ മഹമൂദ്, സി.എം കരീം, ഒ.എം അഷ്‌റഫ്, എം.പി സത്താര്‍, പി.പി സുബൈര്‍, ടി.കെ അബ്ദുല്ല, എം മുസ്തഫ, പി അസീസ്, ടി.കെ അഷ്മര്‍, ഒ.എം മൊയ്തു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."