ലോക സമ്പന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് ആറാം സ്ഥാനം
ന്യൂഡല്‍ഹി: ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ ഇന്ത്യ ആറാമതെന്ന് പഠന റിപ്പോര്‍ട്ട്. 8,230 ബില്ല്യണ്‍ ഡോളറിന്റെ സമ്പത്താണ് ഇന്ത്യക്കുള്ളത്. ആഗോള സാമ്പത്തിക ഗവേഷണ ഏജന്‍സിയായ ന്യൂവേള്‍ഡ് വെല്‍ത്ത് ആണ് പഠനം നടത്തിയത്.
64,584 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുമായി അമേരിക്കയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ചൈനക്ക് 24,803 ബില്ല്യണ്‍ ഡോളറിന്റെ സമ്പത്തണുള്ളത്. 19,522 ബില്ല്യണ്‍ ഡോളറിന്റെ സമ്പത്തുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ 9,919 ബില്ല്യണ്‍ ഡോളറുള്ള യു.കെയും ,660 ബില്ല്യണ്‍ ഡോളറുള്ള ജര്‍മനിയും നാലു മൂന്നും സ്ഥാനത്താണ്. ഫ്രാന്‍സ്, കാനഡ, ഇറ്റലി എന്നീ രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്നില്‍ യഥാക്രമം, ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങളിലുണ്ട്.
2016- 17ല്‍ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ആഗോളതലത്തില്‍ ഇന്ത്യയാണ് മുന്നില്‍. ഇക്കാലത്ത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6,584 ബില്ല്യണ്‍ ഡോളറില്‍ നിന്നും 8,230 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. 25 ശതമാനം വളര്‍ച്ച. ഇതേകാലയളവില്‍ ചൈന കൈവരിച്ചവളര്‍ച്ച 22 ശതമാനമാണ്.
കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയുടെ സമ്പത്ത് 3,165 ഡോളറില്‍ നിന്ന് വളര്‍ന്നാണ് 8,230 ബില്ല്യണ്‍ ഡോളറില്‍ എത്തി നില്‍ക്കുന്നത്. 160 ശതമാനത്തിന്റെ കുതിച്ചുചാട്ടം. പത്തു ലക്ഷം ഡോളറിന് മുകളില്‍ ആസ്തിയുള്ള 3,30,400 സമ്പന്നര്‍ രാജ്യത്തുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. കോടിപതികളുടെ കാര്യത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തും അമേരിക്ക ഒന്നാമതുമാണ്.
ഓരോ രാജ്യങ്ങളിലെയും വ്യക്തികളുടെ സമ്പത്തും ബിസിനസും വരുമാനവുമൊക്കെ തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം. അതേസമയം, സര്‍ക്കാര്‍ ഫണ്ടുകള്‍ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."