സാമുദായിക വിദ്വേഷം ജനിപ്പിക്കുന്ന വിഡിയോകള്‍ പ്രചരിക്കുന്നത് നിരോധിക്കും
ന്യൂഡല്‍ഹി: വാട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രം, ടെലഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴിയും വെബ്സൈറ്റുകള്‍ വഴിയും വര്‍ഗീയ വിദ്വേഷത്തിന് കാരണമാകുന്ന വിഡിയോകള്‍ പ്രചരിക്കുന്നതിനെതിരേ സുപ്രിം കോടതി. ഇത്തരം വിഡിയോകള്‍ പ്രചരിപ്പിക്കുന്നതിനെ നിരോധിക്കുന്നത് പരിഗണിക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചു. പ്രകോപനം സൃഷ്ടിക്കുന്ന വിഡിയോകള്‍ നിരോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ ഇന്ദിരാ ജയ്സിങ് നല്കിയ ഹരജിയിലാണ് കോടതിയുടെ നടപടി.
രാജസ്ഥാനില്‍ സംഘ്പരിവാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബംഗാള്‍ സ്വദേശി മുഹമ്മദ് അഫ്റസുലിന്റെ വിധവ ഗുല്ബഹറിനു വേണ്ടി ഹാജരായ ഇന്ദിരാ ജയ്സിങ് ആണ് കോടതിയില്‍ ഹരജി നല്‍കിയത്. അഫ്റസുലിനെ മര്‍ദിച്ച് തീക്കൊളുത്തി കൊല്ലുന്ന രംഗം ചിത്രീകരിച്ച വിഡിയോ നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
അഫ്റസുലിന്റെ കൊലപാതകം സ്വതന്ത്ര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിടണമെന്നും ഹരജിയില്‍ ആവശ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."