ഗസ്സ പൂര്‍ണ തകര്‍ച്ചയുടെ വക്കിലെന്ന് യു.എന്‍ പ്രതിനിധി
ടെല്‍ അവീവ്: ഉപരോധം ഏര്‍പ്പെടുത്തപ്പെട്ട ഗസ്സ പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലെന്ന മുന്നറിയുപ്പുമായി യു.എന്നിന്റെ പശ്ചമേഷ്യയിലെ സമാധാന പ്രതിനിധി നിക്കോള മ്ലദനേവ്. ദുരിതത്തില്‍ നിന്ന് ഗസ്സയെ മോചിപ്പിക്കാന്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് അധികാരം തിരിച്ചെടുക്കണമെന്ന് നിക്കോള മ്ലാദനേവ് പറഞ്ഞു. 2007 മുതല്‍ ഹമാസാണ് ഗസ്സയില്‍ ഭരണം നടത്തുന്നത്.
ഭരണം തിരിച്ചെടുക്കാതിരുന്നാല്‍ ഗുരുതരമായി അപകടത്തിലേക്കാണ് ഗസ്സയെ നയിക്കുക. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഇവിടെ കൂടുതല്‍ അക്രമാസക്തമായ സാഹചര്യമാണ്് നിലവിലുള്ളതെന്ന് മ്ലദ്‌നേവ് പറഞ്ഞു. ടെല്‍ അവീവില്‍ ഇസ്‌റാഈല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷനല്‍ സെക്യൂരിറ്റി സ്റ്റഡീസിന്റെ വാര്‍ഷിക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എന്‍ രക്ഷാസമിതിയിലും മറ്റു യോഗങ്ങളിലും ഗസ്സയിലെ പ്രതിസന്ധികളെ സംബന്ധിച്ച് പറയാറുണ്ട്. ഇവിടെയുള്ള മുഴുവന്‍ സമ്പ്രദായങ്ങളും പരാജയത്തിന്റെ വക്കിലാണ്. സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും ഗസ്സ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്ന് മ്ലദ്‌നേവ് പറഞ്ഞു. 2008ല്‍ ഹമാസിന്റെയും ഇസ്‌റാഈലിന്റെയും ഇടയില്‍ നടന്ന യുദ്ധത്തിന് ശേഷമാണ് ഗസ്സ കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങിയത്. കൂടാതെ ഇസ്‌റാഈല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ തീരപ്രദേശമായ ഇവിടെ തൊഴിലില്ലായ്മയും അവശ്യ സേവനങ്ങളുടെ അപര്യാപ്തതുയും രൂക്ഷമായി രീതിയില്‍ വര്‍ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."