എ.കെ ശശീന്ദ്രന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു
തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍പ്പെട്ട് രാജിവച്ച എ.കെ ശശീന്ദ്രന് മന്ത്രിയായി വീണ്ടും അധികാരമേറ്റു. ഗവര്‍ണര്‍ പി സദാശിവം മുന്‍പാകെ വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് ശശീന്ദ്രന് സത്യപ്രതിജ്ഞ ചൊല്ലിയത്.
2017 മാര്‍ച്ചിലായിരുന്നു ശശീന്ദ്രന് ഗതാഗത മന്ത്രിസ്ഥാനത്തു നിന്ന് രാജിവച്ചത്. മംഗളം ചാനല്‍ മാധ്യമപ്രവര്‍ത്തകയോട് ഫോണിലൂടെ അശ്ലീലം സംസാരിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് ശശീന്ദ്രന് രാജിവച്ചത്.
ശശീന്ദ്രന്റെ രാജിയെത്തുടര്‍ന്ന് മന്ത്രിയായ തോമസ് ചാണ്ടി കായല്‍ കയ്യേറ്റ കേസില്‍ പെട്ടതോടെ നവംബര്‍ 15ന് രാജിവച്ചു. എല്‍.ഡി.എഫ് ഘടകകക്ഷിയായ എന്‍.സി.പിയിലെ രണ്ടുപേരും രാജിവച്ചതോടെ, ആദ്യം കുറ്റവിമുക്തനാവുന്നയാളെ മന്ത്രിയാക്കുമെന്ന ധാരണയായി. ഇതിനിടെയാണ് ഫോണ്‍ കെണി സംഭവത്തില്‍ പരാതി നല്കിയ മാധ്യമപ്രവര്‍ത്തക കേസ് പിന്‍വലിച്ചതോടെയാണ് ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് വീണ്ടും വഴിതുറന്നത്.
തന്നോട് സംസാരിച്ചത് ശശീന്ദ്രനാണെന്ന് ഉറപ്പില്ലെന്ന മാധ്യമപ്രവര്‍ത്തകയുടെ വാദം അംഗീകരിച്ച തിരുവനന്തപുരം സി.ജെ.എം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."