HOME
DETAILS

'ഇത് അഭിമാന നിമിഷം'- രാജസ്ഥാനില്‍ മൂന്നു സീറ്റും വെട്ടിപ്പിടിച്ച് രാഹുല്‍ ഗാന്ധി

  
backup
February 01 2018 | 12:02 PM

congress-scores-33-in-rajasthan-bypolls

ജയ്പൂര്‍: ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ രണ്ട് ലോക്‌സഭാ സീറ്റും ഒരു നിയമസഭാ സീറ്റും ബി.ജെ.പിയില്‍ നിന്ന് വെട്ടിപ്പിടിച്ച് കോണ്‍ഗ്രസ് മുന്നേറ്റം. നിരവധി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസിന്ന് ഉന്നത വിജയം നേടാനായത്. അജ്മീര്‍, അല്‍വാര്‍ ലോക്‌സഭാ സീറ്റുകളും മണ്ഡല്‍ഗഢ് നിയമസഭാ മണ്ഡലവുമാണ് കോണ്‍ഗ്രസ് ജയിച്ചുകയറിയത്.

അതേസമയം, വിജയത്തില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഇത് ഓരോരുത്തര്‍ക്കും അഭിമാന നിമിഷമാണെന്നും രാജസ്ഥാനിലെ ജനങ്ങള്‍ ബി.ജെ.പിയെ ഒഴിവാക്കിയെന്നും രാഹുല്‍ പറഞ്ഞു.

മൂന്ന് ഇടങ്ങളിലും ബി.ജെ.പി പ്രതിനിധികള്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി വസുന്ധര രാജയുടെ നേതൃത്വത്തില്‍ ബി.ജെ.പിയും സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ശക്തമായ പ്രചാരണമാണ് തെരഞ്ഞെടുപ്പിനു വേണ്ടി നടത്തിയത്.

ഗോരക്ഷാ വിഷയമാണ് കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ ഉയര്‍ത്തിക്കാട്ടിയത്. മുസ്‌ലിംകള്‍ക്കു നേരെയുള്ള ഗോരക്ഷകരുടെ ആക്രമണങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതും തെരഞ്ഞെടുപ്പില്‍ വിഷയമായി. പശുവിന്റെ പേരില്‍ അല്‍വാറിലാണ് രാജ്യത്തെ ഏറ്റവും ക്രൂരമായ ആക്രമണം നടന്നത്. 2017 ഏപ്രില്‍ ഒന്നിനായിരുന്നു ഇവിടെ പെഹ്‌ലു ഖാന്‍ എന്ന കര്‍ഷകനെ ഗോരക്ഷാ സേന ക്രൂരമായി കൊലപ്പെടുത്തിയത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago