കൂത്താട്ടുകുളത്ത് റോഡരികിലെ പമ്പ് ഹൗസ് വാഹനമിടിച്ച് തകര്‍ന്നു
കൂത്താട്ടുകുളം: മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള പമ്പ് ഹൗസ് വാഹനമിടിച്ച് റോഡിലേക്ക് ചെരിഞ്ഞ നിലയില്‍. സൈഡ് കൊടുക്കുന്നതിനിടെ വാഹനം തട്ടിയാണ് പമ്പ് ഹൗസ് അപകടാവസ്ഥയിലായത്.
അമ്പലം ഭാഗത്ത് കോഴിപ്പിള്ളി റോഡിനും,മംഗലത്തു താഴം റോഡിനും ചേര്‍ന്നാണ് പമ്പ് ഹൗസ്.
റോഡിലേക്ക് ഏറെ ഇറങ്ങി നില്‍ക്കുന്ന കെട്ടിടം ഈ ഭാഗത്തെ ഗതാഗത തടസത്തിനും കാരണമാകാറുണ്ട്.
കൂത്താട്ടുകുളം ഹൈസ്‌കൂള്‍, ഗവ. യു.പി സ്‌കൂള്‍, മംഗലത്തു താഴം ഗവ. എല്‍.പി സ്‌കൂള്‍,തുടങ്ങിയ സ്‌കൂളുകളിലേക്ക് കുട്ടികള്‍ നടന്നു പോകുന്ന വഴിയാണിത്. അപകടത്തില്‍ കെട്ടിടത്തിന്റെ ദിത്തിക്കും, മുകള്‍ത്തട്ടിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
ഏതു നിമിഷവും റോഡിലേക്ക് മറിഞ്ഞു വീഴാവുന്ന നിലയിലാണ്. മഹാദേവ ക്ഷേത്രത്തിന്റെ കുളത്തിനു സമീപമുള്ള പമ്പുഹൗസ് വര്‍ഷങ്ങളായി ഉപയോഗശൂന്യമായ നിലയിലാണ്. കെട്ടിടം പൊളിച്ചു മാറ്റണമെന്ന് ഭക്തജനങ്ങളും നാട്ടുകാരും ആവശ്യം ഉന്നയിച്ചു വരികയായിരുന്നു.എന്നാല്‍ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നുവെന്ന ന്യായം ഉന്നയിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഇക്കാര്യത്തില്‍ താല്‍പര്യം കാണിച്ചില്ല. കെട്ടിടം അടിയന്തിരമായി പൊളിച്ചുമാറ്റി യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത യാത്ര ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."