HOME
DETAILS

പ്രവാസി അവഗണനയില്‍ പ്രതിഷേധം വ്യവസായ വാണിജ്യമേഖലയില്‍ സമ്മിശ്ര പ്രതികരണം

  
backup
February 01 2018 | 21:02 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf

കൊച്ചി: ബിസിനസ് മേഖലയ്ക്ക് ആഹ്ലാദം നല്‍കുന്നതല്ല അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റെന്ന് മേഖലയിലെ പ്രമുഖര്‍. പ്രവാസി സംരംഭകരെ കുറിച്ച് ബജറ്റ് മൗനം പാലിക്കുന്നു. അതേസമയം ബജറ്റിന്റെ പോരായ്മ ചൂണ്ടിക്കാണിക്കുമ്പോഴും കാര്‍ഷിക, അടിസ്ഥാന സൗകര്യ, ആരോഗ്യമേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന കേന്ദ്രബജറ്റിനെ പ്രമുഖര്‍ സ്വാഗതം ചെയ്യുന്നു.
രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവാസി സംരംഭകരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരുമെന്ന് പറയുമ്പോഴും ഇവരുടെ കാര്യത്തില്‍ വ്യക്തമായ ധാരണയില്ലാത്തത് സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എ യൂസുഫലി പറഞ്ഞു. പ്രവാസി നിക്ഷേപകര്‍ക്ക് അനുകൂല സാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ലെന്ന് ലുലു എക്‌സ്‌ചേഞ്ച് ഹോള്‍ഡിങ്‌സ് ആന്‍ഡ് ട്വന്റി 14 ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീപ് അഹമ്മദ് അഭിപ്രായപ്പെട്ടു.
റോഡ്, റെയില്‍ വികസനത്തിന് നല്‍കിയ മുന്‍ഗണനയും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാനുള്ള പ്രഖ്യാപനവും വ്യവസായമേഖലയിലെ വളര്‍ച്ചയ്ക്ക് പുറമെ ടൂറിസം വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ആക്കം കൂട്ടും. പത്ത് പ്രധാന ടൂറിസം കേന്ദ്രങ്ങളെ ഐക്കോണിക് സ്റ്റാറ്റസിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അദീപ് അഹമ്മദ് പറഞ്ഞു.
ആരോഗ്യ സംരക്ഷണ പദ്ധതി സ്വാഗതാര്‍ഹമാണെന്ന് ആസ്റ്റര്‍ മെഡിസിറ്റി ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ബജറ്റ് ജന പ്രീണനമെന്ന് പറയാനാവില്ലെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വിസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ വിജയകുമാര്‍ പറഞ്ഞു.
ഓട്ടോമൊബൈല്‍, അടിസ്ഥാന സൗകര്യ വികസനം, ക്രെഡിറ്റ് വ്യവസ്ഥകള്‍, ദേശീയപാത നിര്‍മാണം, ഗ്രാമീണ റോഡ് ബന്ധിപ്പിക്കല്‍ തുടങ്ങിയവ ആശാവഹമാണെന്ന്് എം.ജി മോട്ടോര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ബാലേന്ദ്രന്‍ പറയുന്നു.
പെട്രോള്‍, ഡീസല്‍ വിലവര്‍ധന തടയാന്‍ നടപടികളില്ലാത്തത് സാധാരണക്കാര്‍ക്ക് എത്രത്തോളം ഗുണകരമാകുമെന്ന് കണ്ടറിയണമെന്ന് പ്രൊഫ. കെ. അരവിന്ദാക്ഷന്‍ വ്യക്തമാക്കുന്നു.
ചികിത്സാ സൗകര്യങ്ങള്‍ക്കായി നീക്കിവയ്ക്കുന്ന തുക മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. ആരോഗ്യമേഖലയ്ക്കായി നീക്കിവച്ച തുകയില്‍ കാര്യമായ വര്‍ധനവില്ലെന്ന് ഡോ. ബി. ഇഖ്ബാല്‍ അഭിപ്രായപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  34 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago