റഷ്യന്‍ ബന്ധം: റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരേ ആരോപണവുമായി ഡമോക്രാറ്റുകള്‍
വാഷിങ്ടണ്‍: 2016ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഫ്.ബി.ഐയുടെ ജാഗ്രതാ അവകാശ വാദ മെമ്മോ ഭരണ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ അനധികൃതമായി ഇടപെട്ടെന്ന ആരോപണവുമായി ഡമോക്രാറ്റിക്ക് പാര്‍ട്ടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റി പാസാക്കിയ മെമ്മോയില്‍ റിപ്പബ്ലക്കന്‍ പാര്‍ട്ടി തന്നെ പിന്നീട് മാറ്റംവരുത്തിയെന്ന ആരോപണം യു.എസ് ഇന്റലിജന്‍സ് കമ്മിറ്റിയിലെ മുതിര്‍ന്ന ഡമോക്രാറ്റിക് അംഗങ്ങളാണ് ഉന്നയിച്ചത്.
ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപയിനുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ ജാഗ്രതാ നിര്‍ദേശങ്ങളെ ദുര്‍വിനിയോഗം ചെയ്തെന്ന റിപ്പോര്‍ട്ടാണ് നിലവിലെ മെമ്മോയിലുള്ളതെന്നാണ് കരുതുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധം അന്വേഷിക്കുന്ന കമ്മിറ്റിയെ അപകീര്‍ത്തിപ്പെടുത്താനുള്ള രേഖയായി നിലവിലെ മെമ്മോ മാറുമോയെന്ന് ഡമോക്രാറ്റുകള്‍ ഭയപ്പെടുന്നുണ്ട്. ട്രംപ് അനുമതി നല്കുകയാണെങ്കില് വ്യാഴാഴ്ച ഇത് പുറത്തുവിട്ടേക്കാം.
നാലു പേജുള്ള മെമ്മോ രേഖപ്പെടുത്തിയിരിക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ഡെവിന് ന്യൂനസ് തലവനയുള്ള ഇന്റലിജന്‍സ് കമ്മിറ്റിയിലെ ഉദ്യോഗസ്ഥരാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിദേശ ഇടപെടല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസും എഫ്.ബി.ഐയും ദുരപയോഗം ചെയ്തെന്ന് മെമ്മോയില്‍ പ്രതിപാദിക്കുന്നുണ്ട്. ഇത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ റഷ്യയുമായി ബന്ധപ്പെട്ടില്ലെന്നതിന്റെ തെളിവായി വരും ദിവസങ്ങള്‍ ട്രംപ് ഉയര്‍ത്തിക്കാട്ടിയേക്കാം. ഇക്കാരണത്താലാണ് നേരത്തെ പാസാക്കിയ രേഖകളിലെ അനധികൃത ഇടപെടല്‍ ഡമോക്കാറ്റിക്ക് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."