HOME
DETAILS
MAL
അഫ്ഗാനില്‍ നാറ്റോ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളുമുള്‍പെടെ 18 മരണം
backup
February 13 2017 | 09:02 AM
കാബൂള്‍: അഫ്ഗാനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പെടെ 18 പേര് കൊല്ലപ്പെട്ടു. അന്താരഷ്ട്ര സേനയാണ് ആക്രമണം നടത്തിയതെന്ന് യു.എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തങ്ങളാണ് വ്യോമാക്രമണത്തിന് പിന്നിലെന്ന് യു.എസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. പ്രദേശത്ത് കഴിഞ്ഞയാഴ്ച മാത്രം 30ഓളം വ്യോമാക്രണങ്ങള്‍ നടത്തിയതായും യു.എസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കുമെന്നും യു.എസ് വക്താവ് പറഞ്ഞു.
തീവ്രവാദം അവസാനിപ്പിക്കാനെന്ന പേരില്‍ നടത്തിയ ആക്രമണങ്ങളില്‍ 891 സാധാരണ പൗരന്മാരാണ് 2016ല്‍ കൊല്ലപ്പെട്ടത്. കാബൂളിന് പുറത്തുള്ള കണക്കാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."