HOME
DETAILS
MAL
സൗജന്യ നിരക്കില്‍ വൈദ്യുതി അനുവദിക്കണം
backup
February 13 2017 | 18:02 PM
ആലത്തൂര്‍: മിനി മില്ലുകളെ കാര്‍ഷിക അനുബന്ധവ്യവസായം എന്ന നിലക്ക് കാര്‍ഷിക മേഖലക്ക് അനുവദിച്ചിട്ടുള്ള വൈദ്യുത നിരക്കിന് സമാനമായി പ്രത്യേക താരിഫില്‍ ഉള്‍പ്പെടുത്തി വൈദ്യുതി നിരക്ക് കുറച്ച് നല്കിയാല് മാത്രമേ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്നും ഈ സ്ഥാപനങ്ങള്‍ രക്ഷപ്പെടുകയുള്ളൂവെന്ന് ആലത്തൂര്‍ മിനി റൈസ്് ഫ്്ളവര്‍ ഓയില്‍ മില്‍ അസോസിയേഷന് യോഗം സര്‍ക്കാറിനോട് അപേക്ഷിച്ചു.
എ. നസീറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാസെക്രട്ടറി കെ. നരേന്ദ്രന്, രവീന്ദ്രനാഥന്‍, മജീദ്് സംസാരിച്ചു. ഫെബ്രുവരി 20നകം ആലത്തൂര്‍ പഞ്ചായത്തിലെ മിനി മില്ലുകളുടെ ലൈസന്‍സ് കൂട്ടായി പുതിക്കിയെടുക്കാന് മുഴുവന്‍ മില്ലുകാരോടും യോഗം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."