മുല്ലപ്പെരിയാര്‍: നിലപാട് മാറ്റം അംഗീകരിക്കാനാവില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം:മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായതിനു ശേഷം ആദ്യമായി മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിന്റെ താല്പര്യങ്ങള്ക്ക് വിരുദ്ധമാണ്. അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. വിഷയത്തില്‍ പൊതു ചര്‍ച്ച ആവശ്യമാണ്. സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനം എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പാര്‍ട്ടി കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കും. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കിന്റെ കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തി ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കും. സര്‍ക്കാരിന്റെ തെറ്റുകളോട് വിട്ടുവീഴ്ച്ചയില്ലാതെ നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലേറി ഹണിമൂണ്‍ കാലഘട്ടത്തില്‍ തന്നെ ഇടതു സര്‍ക്കാരിലുണ്ടായ അഭിപ്രായ വ്യത്യാസം തന്നെ അത്ഭുതപ്പെടുത്തിയെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."