മോഷണക്കേസിലെ പ്രതികള്‍ അറസ്റ്റില്‍
നെയ്യാറ്റിന്‍കര: ബാലരാമപുരം കെടിനടയില്‍ നസ്രത്ത് മന്‍സിലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സരിതകുമാരിയുടെ വീട് കുത്തിത്തുറന്ന് 12 പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ നാലും, അഞ്ചും പ്രതികളെ കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര സി.ഐയുടെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റ് ചെയ്തു.
ഇതില്‍ നാലാം പ്രതിയായ വിഴിഞ്ഞം വെങ്ങാനൂര്‍ കല്ലുവെട്ടാന്‍കുഴി കുഴിവിളാകം പൊറ്റയില്‍ വീട്ടില്‍ ബഷീറിന്റെ മകന്‍ ആഷിക്ക് (27), അഞ്ചാം പ്രതിയായ വഴിമുക്ക് മച്ചിക്കോട് പുതുവല്‍ പുത്തന്‍വീട്ടില്‍ മാഹീന്റെ മകന്‍ ബാദുഷ (18) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ നിന്നും കവര്‍ന്നെടുത്ത സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു.
ഈ കേസുമായി ബന്ധപ്പെട്ട് ബാലരാമപുരം സ്വദേശികളായ ഷഫീക്ക്, ശ്രീകുമാര്‍ എന്നിവരെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര സി.ഐ, ബാലരാമപുരം എസ്.ഐ പ്രദീപ്കുമാര്‍, ജലാലുദ്ദീന്‍, എസ്.സി.പി.ഒ കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."