HOME
DETAILS
MAL
കേന്ദ്രസര്‍ക്കാരിനെതിരേ എന്‍.സി.പി പ്രക്ഷോഭത്തിന്
backup
February 13 2017 | 20:02 PM
കൊച്ചി: കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ 'ഉണരൂ കേരളമേ' എന്ന പേരില്‍ എന്‍.സി.പി പ്രക്ഷോഭം തുടങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളം ഇന്ത്യയുടെ ഭാഗമാണോ എന്ന് സംശയിക്കത്തക്ക രീതിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍.
ബജറ്റില്‍ സംസ്ഥാനം അര്‍ഹിക്കുന്നതൊന്നും നല്‍കിയില്ല. കരാര്‍ പ്രകാരമുള്ള അരി പോലും തരാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പൊട്ടന് പുട്ടുവിഴുങ്ങിയ പോലെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. പരാതിയുമായി ചെല്ലുമ്പോള്‍ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.പി അബ്ദുല്‍ അസീസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."