HOME
DETAILS
MAL
എസ്.എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ്: ചിഹ്നം അനുവദിച്ചതിനെതിരേ ഒരുവിഭാഗം കോടതിയില്‍
backup
February 13 2017 | 20:02 PM
കൊച്ചി: മെയ് 15ന് നടക്കുന്ന ശ്രീനാരായണ (എസ്.എന്‍) ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ ചിഹ്നം അനുവദിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ചതായി എസ്.എന്‍ ട്രസ്റ്റ് ഏകോപനസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ട്രസ്റ്റ് ചിലരുടെ സ്വകാര്യസ്വത്താക്കി മാറ്റുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പില്‍ ചിഹ്നം അനുവദിച്ച് പുതിയ പരിഷ്കാരം വരുത്തിയിരിക്കുന്നതെന്നും ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എസ്.എന്‍ ട്രസ്റ്റ് ഏകോപന സമിതി ചെയര്മാന് വിദ്യാസാഗര്‍ ആരോപിച്ചു.
117 അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ നടക്കുന്ന മത്സരത്തില്‍ 82 ചിഹ്നങ്ങള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എസ്.എന്‍.ഡി.പി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ ഗോപിനാഥന്, പ്രൊഫ. ചിത്രാംഗതന്, പുരുഷോത്തമന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."