യുഡിഎഫിലെ പലരും മുന്നണിവിടാന്‍ ഒരുങ്ങിനില്‍ക്കുകയാണ്: കോടിയേരി
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് - സിപിഎം സഖ്യ സാധ്യത തള്ളിയ കോടിയേരി സഹകരണം ഉണ്ടായാല്‍ മുതലെടുക്കുന്നതി ബിജെപി ആയിരിക്കുമെന്നും പറഞ്ഞു. സഹകരണം വേണ്ടത് വര്‍ഗീയതയ്ക്കും ഉദാരവത്കരണ നയത്തിനും എതിരേയാണ്.
കെഎം മാണിയും വീരേന്ദ്രകുമാറും ഐക്യജനാധിപത്യ മുന്നണിവിട്ടു പുറത്തു പോയതിനു പിന്നാലെ പല പാര്‍ട്ടികളും മുന്നണി വിടാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. എന്‍ഡിഎ മുന്നണിക്കുള്ളിലും അഭിപ്രായഭിന്നതകള്‍ രൂക്ഷമാണ്. യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രഖ്യാപിച്ച കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുകയും ബഹുജനാടിത്തറ വിപുലപ്പെടുത്തുകയും ചെയ്താല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും കോടിയേരി പറഞ്ഞു.
തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."